മുഖ്യമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ഡല്‍ഹിയിലെ നഴ്സുമാര്‍

Update: 2018-06-01 21:29 GMT
Editor : Sithara
മുഖ്യമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് ഡല്‍ഹിയിലെ നഴ്സുമാര്‍
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലിനാല്‍ പ്രശ്നം ഒത്തുതീര്‍പ്പാകുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ഐഎല്‍ബിഎസ് നഴ്സുമാര്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലിനാല്‍ പ്രശ്നം ഒത്തുതീര്‍പ്പാകുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ഐഎല്‍ബിഎസ് നഴ്സുമാര്‍. ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ പ്രശ്നത്തിലിടപെടാമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. നഴ്സുമാര്‍ ഇന്ന് ഡല്‍ഹി മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.

Full View

ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്സുമാര്‍ നേരിടുന്ന ചൂഷണവും പിരിച്ചുവിടലും ആലപ്പുഴ സ്വദേശിയായ നഴ്സിന്റെ ആത്മഹത്യാ ശ്രമം വരെ എത്തിയതോടെയാണ് സമരം ശക്തമായത്. സമരം നാലാം ദിവസമായ ഇന്നും തുടരുകയാണ്. പിരിച്ച് വിടല്‍ നോട്ടീസ് നല്‍കിയ നഴ്സിനെ തിരിച്ചെടുക്കണം, ശാശ്വത പ്രശ്ന പരിഹാരം വേണം എന്നിവയാണ് നഴ്സുമാരുടെ ആവശ്യം. വിഷയത്തില്‍ കഴിയുന്ന സഹായം നല്‍കാമെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അംഗങ്ങളെ അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.

പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്‍റ് എന്ന വിവരവും ഇവര്‍ ചികിത്സയിലിരിക്കെ അമിത അളവില്‍ മരുന്നു നല്‍കി അപായപ്പെടുത്താനുള്ള ശ്രമം നടന്നുവെന്നും നഴ്സുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും അസോസിയേഷന്‍ അറിയിക്കും. ഇരു മുഖ്യമന്ത്രിമാരുടെയും ഇടപെടല്‍ പ്രശ്ന പരിഹാരത്തിലേക്കുള്ള വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News