'വാഹനത്തില്‍ രക്തം പുരളും' അപകടത്തില്‍ പെട്ടവരെ വാഹനത്തില്‍ കയറ്റാതെ യുപി പൊലീസ്

Update: 2018-06-03 02:40 GMT
'വാഹനത്തില്‍ രക്തം പുരളും' അപകടത്തില്‍ പെട്ടവരെ വാഹനത്തില്‍ കയറ്റാതെ യുപി പൊലീസ്
Advertising

യഥാസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനാകാത്തതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ട രണ്ട് കുട്ടികളും മരിച്ചു..

റോഡ് അപകടത്തില്‍ പെട്ട കുട്ടികളെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ വിസമ്മതിച്ച് ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍. വാഹനത്തില്‍ രക്തം പുരളുമെന്ന കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥരുടെ ക്രൂരത. യഥാസമയത്ത് ഹോസ്പിറ്റലില്‍ എത്തിക്കാനാകാത്തതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ട രണ്ട് കുട്ടികളും മരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ 17 വയസുള്ള രണ്ട് കുട്ടികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ പൊലീസ് വാഹനത്തില്‍ കൊണ്ട് പോകാന്‍ വിസമ്മതിച്ചു. വാഹനത്തില്‍ രക്തക്കറ പുരളുമെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. അര്‍പിത് ഖുരാന, സണ്ണി ഗാര്‍ഗ് എന്നീ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. യഥാസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ കുട്ടികളെ രക്ഷിക്കാമായിരുന്നുവെന്നും സംഭവിച്ചത് കൊലപാതകമാണെന്നും മരിച്ച കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.

ഉദ്യോഗസ്ഥരുടേത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും ഷഹരന്‍പൂര്‍ മേഖലാ ഡിഐജി കെഎസ് ഇമ്മാനുവല്‍ പറ‍ഞ്ഞു. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News