സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; പുതിയ പിബി അംഗങ്ങളുടെ കാര്യത്തില്‍ ഭിന്നത

Update: 2018-06-03 07:40 GMT
Editor : Sithara
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; പുതിയ പിബി അംഗങ്ങളുടെ കാര്യത്തില്‍ ഭിന്നത
Advertising

നിലവിലെ പിബി നിലനിര്‍ത്തണമെന്ന് കാരാട്ട് പക്ഷം ആവശ്യമുന്നയിക്കുമ്പോള്‍ രണ്ട് പേരെ മാറ്റണമെന്നാണ് യെച്ചൂരി വിഭാഗത്തിന്‍റെ ആവശ്യം.

പുതിയ പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പിബിയില്‍ ഭിന്നത. നിലവിലെ പിബി നിലനിര്‍ത്തണമെന്ന് കാരാട്ട് പക്ഷം ആവശ്യമുന്നയിക്കുമ്പോള്‍ രണ്ട് പേരെ മാറ്റണമെന്നാണ് യെച്ചൂരി വിഭാഗത്തിന്‍റെ ആവശ്യം. തീരുമാനമെടുക്കാന്‍ ഇന്ന് വീണ്ടും പിബി ചേരും.

Full View

നിലവില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത പിബിയില്‍ അഴിച്ചുപണിവേണമെന്നാണ് സീതാറാം യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്‍റേയും ആവശ്യം. പ്രായപരിധി പൂര്‍ത്തിയാക്കുന്ന എസ്ആര്‍പി അടക്കം രണ്ട് പേരെ മാറ്റണമെന്നാണ് യെച്ചൂരി പക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ നിലവിലെ പിബി അംഗങ്ങളെ അതുപോലെതന്നെ നിലനിര്‍ത്തണമെന്നാണ് കാരാട്ട് പക്ഷം ആവശ്യപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി വീണ്ടും രാവിലെ പിബി യോഗം ചേരാന്‍ തീരുമാനിച്ചു. പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പാനലും തയ്യാറാക്കിയിട്ടില്ല. ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ചും ചര്‍ച്ചകള്‍ അവസാന ദിവസത്തേക്ക് മാറ്റിവെച്ചു.

കേരളത്തില്‍ നിന്ന് ആരേയും പുതുതായി പിബിയിലേക്ക് പരിഗണിക്കുന്നില്ല. പിബിയില്‍ മാറ്റം വരികയാണെങ്കില്‍ കിസാന്‍സഭ നേതാവ് അശോക് ധാവ്‍ലെ, തപന്‍സെന്‍, ഡോക്ടര്‍ ഹേമലത എന്നിവരില്‍ രണ്ട് പേര്‍ പിബിയിലെത്തും. കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍ എന്നിവര്‍ക്ക് പകരം പി രാജീവ്, കെ രാധാകൃഷ്ണന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News