ആധാര്‍ വഴി 90,000 കോടിയുടെ ലാഭമെന്ന് കേന്ദ്രം; വിധി സര്‍ക്കാരിന് തിരിച്ചടിയെന്ന് കോണ്‍ഗ്രസ് 

വിധി മോദി സര്‍ക്കാറിന് തിരിച്ചടിയാണെന്നും യു.പി.എ കൊണ്ടുവന്ന ആധാറില്‍ മോദി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്ത അനാവശ്യകാര്യങ്ങളാണ് വിധിയിലൂടെ സുപ്രീംകോടതി നിരസിച്ചതെന്നും കോണ്‍ഗ്രസ്

Update: 2018-09-26 14:55 GMT
Advertising

ആധാര്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി സുപ്രീംകോടതി ശരിവെച്ചിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ആധാറിന്റെ ആശയം കൊണ്ടുവന്നതല്ലാതെ കോണ്‍ഗ്രസ് അത് ഉപയോഗപ്രദമാക്കിയില്ലെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി വിമര്‍ശിച്ചു. അതേസമയം ആധാറിലെ സുപ്രീംകോടതി വിധി പൌരന്റെ സ്വകാര്യതക്ക് വിലകല്‍പ്പിക്കുന്നതും കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

ആധാറിലെ സുപ്രീംകോടതി വിധിയെ മോദി സര്‍ക്കാരിനുള്ള അംഗീകാരമായാണ് കാണുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം. ആധാര്‍ വഴി സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലെത്തിക്കാനായി. അതിലൂടെ സര്‍ക്കാരിന് 90,000 കോടി രൂപ മിച്ചം ലഭിച്ചു. ആധാറെന്ന ആശയം കൊണ്ടുവന്ന യു.പി.എക്ക് എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് അറിയില്ലായിരുന്നുവെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

വിധി മോദി സര്‍ക്കാറിന് തിരിച്ചടിയാണെന്നും യു.പി.എ കൊണ്ടുവന്ന ആധാറില്‍ മോദി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്ത അനാവശ്യകാര്യങ്ങളാണ് വിധിയിലൂടെ സുപ്രീംകോടതി നിരസിച്ചതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ആധാറുമായി സംബന്ധിച്ച ഭരണഘടനപരമായ നിരവധി ചോദ്യങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ടെന്നും അവ പാര്‍ലമെന്റ് പരിശോധിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

Tags:    

Similar News