യു.പിയിലെ കര്‍ഷകരുടെ ലോണ്‍ താന്‍ തിരിച്ചടയ്ക്കുമെന്ന് അമിതാഭ് ബച്ചന്‍
ബ്ലോഗിലൂടെയാണ് കര്‍ഷകര്‍ ആശ്വാസമാകുന്ന ഈ വാര്‍ത്ത അദ്ദേഹം അറിയിച്ചത്. യുപിയിലെ 850 കര്‍ഷകരുടെ വായ്പയാണ് അടച്ചുതീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് അഞ്ചര കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്.
ഉത്തര്‍പ്രദേശിലെ 850 ഓളം കര്‍ഷകരുടെ ബാങ്ക് വായ്പ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഏറ്റെടുക്കുന്നു. കര്‍ഷകരുടെ ബാങ്ക് വായ്പ താന്‍ തിരിച്ചടയ്ക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. 76കാരനായ താരം അടുത്തിടെ മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ തിരിച്ചടച്ചിരുന്നു
ബ്ലോഗിലൂടെയാണ് കര്‍ഷകര്‍ ആശ്വാസമാകുന്ന ഈ വാര്‍ത്ത അദ്ദേഹം അറിയിച്ചത്. നമ്മുടെ രാജ്യത്തിന് വേണ്ടി മാത്രം ജീവിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നത് തനിക്ക് ആത്മസംതൃപ്തി നല്‍കുന്നതാണെന്ന് അദ്ദേഹം പറയുന്നു. യുപിയിലെ 850 കര്‍ഷകരുടെ വായ്പയാണ് അടച്ചുതീര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് അഞ്ചര കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്.
മഹാരാഷ്ട്രയില്‍ 350 കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റെടുത്തതിലൂടെ നിരവധി കുടുംബങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്താനായി എന്ന് ബ്ലോഗില്‍ അദ്ദേഹം എടുത്ത് പറഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയെ കൂടാതെ ആന്ധ്രപ്രദേശ്, വിദര്‍ഭ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും ബച്ചന്റെ ഇടപെടല്‍ സഹായകരമായിട്ടുണ്ട്. തന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.
കൂടാതെ തന്റെ കോന്‍ ബനേഖ ക്രോര്‍പതി കര്‍മ്‍വീര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത അജിത് സിംഗിനും അദ്ദേഹം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഇരയാകുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അജിത് സിംഗ്.