തനിക്ക് പറയാനുള്ളത് അവന്‍ റെക്കോര്‍ഡ് ചെയ്തു: മരണം മുന്നില്‍ കണ്ടപ്പോള്‍ ആ കാമറാമാന്‍ ഓര്‍ത്തത് അമ്മയെ

അമ്മയ്ക്കുള്ള സന്ദേശം ആക്രമണം നടക്കുന്നതിനിടെ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു കാമറാ അസിസ്റ്റന്റായ മോര്‍മുക്ത്.

Update: 2018-10-31 08:02 GMT
Advertising

ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അസിസ്റ്റന്‍റ് കാമറമാന്‍, മരണം മുന്നില്‍ കണ്ടപ്പോള്‍ ഓര്‍ത്തത് അമ്മയെ. അമ്മയ്ക്കുള്ള സന്ദേശം ആക്രമണം നടക്കുന്നതിനിടെ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു കാമറാ അസിസ്റ്റന്റായ മോര്‍മുക്ത്.

ഇവിടത്തെ അവസ്ഥ ഭയാനകമാണെന്നും പക്ഷേ താന്‍ മരണത്തെ പേടിക്കുന്നില്ലെന്നും മോര്‍മുക്ത് വീഡിയോയില്‍ അമ്മയോട് പറയുന്നുണ്ട്.

റിപ്പോര്‍ട്ടര്‍ ധീരജ് കുമാറിനും കാമറമാന്‍ അച്ചുത്യാനന്ദ സാഹുവിനും ഒപ്പമാണ് മോര്‍മുക്ത് തിങ്കളാഴ്ച ബസ്തറിലെത്തുന്നത്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായിട്ടാണ് അവരെത്തിയത്. മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ദൂരദര്‍ശന്റെ കാമറമാനും രണ്ട് പൊലീസുകാരും കൊല്ലപ്പെടുകയായിരുന്നു.

ये भी पà¥�ें- ദൂരദര്‍ശന്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം; കാമറാമാന്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ഏതാനും ആഴ്ചകളായി തെരഞ്ഞെടുപ്പ് പുരോഗതി അവലോകനം ചെയ്യാനായി മാധ്യമപ്രവര്‍ത്തകര്‍ ഇവിടങ്ങളിലെത്തുന്നുണ്ടെന്ന് പറയുന്നു ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ.

Tags:    

Similar News