ബി.ജെ.പി മന്ത്രിയുടെ കാറില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു; വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് പണം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ദേവ്‌രാജ് സിംങിന്റെ കാറില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സാന്‍വര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി രാജേഷ് സോന്‍കര്‍ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ആളാണ് ദേവ്‌രാജ് സിങ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് പണം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് പണം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചു. എന്നാല്‍ പൊലീസ് മന്ത്രിയെ പോകാന്‍ അനുവദിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. പൊലീസും മന്ത്രിയുമായി ഒത്തുകളിച്ച് നടപടിയെടുക്കാതെ വിടുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.