ഛത്തീസ്ഗഢ് ഏറ്റുമുട്ടല്‍; കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയിലെന്ന് സൂചന

മാവോയിസ്റ്റുകളുടെ തുടര്‍ നീക്കങ്ങള്‍ തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി.

Update: 2021-04-05 11:43 GMT
Advertising

ഛത്തീസ്ഗഢ് മാവോവാദി ആക്രമണത്തില്‍ കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയിലെന്ന് സൂചന. ചില പ്രാദേശിക മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ മാവോയിസ്റ്റുകളില്‍ നിന്ന് ലഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഇക്കാര്യം സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജവാനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

രണ്ടായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരാണ് മാവോയിസ്റ്റ് ആക്രമണം നടന്ന സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ തിരച്ചില്‍ തുടരുന്നത്. ഏതാനും ജവാന്മാരെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു സി.ആര്‍.പി.എഫ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ 22 ജവാന്മാരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ നിന്ന് കണ്ടെത്തി.

ശേഷിക്കുന്ന ഒരു ജവാനു വേണ്ടിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇദ്ദേഹം മാവോയിസ്റ്റുകളുടെ പിടിയിലാണെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ ജവാനെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് സി.ആര്‍.പി.എഫ് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഛത്തീസ്ഗഡിലെത്തിയിരുന്നു. ഉന്നത തല യോഗം വിളിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. മാവോയിസ്റ്റുകളുടെ തുടര്‍ നീക്കങ്ങള്‍ തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ചര്‍ച്ചകള്‍ക്കു ശേഷം ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്.

ये भी पà¥�ें- ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികര്‍ക്ക് വീരമൃത്യു

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News