വയനാട്ടിൽ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തക മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി. സെന്‍ററിലെ ജീവനക്കാരിയായിരുന്നു

Update: 2021-04-26 12:13 GMT
Editor : Nidhin | By : Web Desk
Advertising

വയനാട്ടിൽ കോവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. മേപ്പാടി സ്വദേശിനി അശ്വതി(25)യാണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി. സെന്‍ററിലെ ലാബ് ടെക്‌നീഷ്യൻ ആയിരുന്നു. വർക്കിങ് അറേഞ്ച്‌മെന്‍റിന്‍റെ ഭാഗമായി സുൽത്താൻ ബത്തേരി ഹെൽത്ത് ലാബിൽ ജോലി ചെയ്തുവരികയായിരുന്നു അശ്വതി. ഇന്നുച്ചയോട് കൂടിയാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അശ്വതിയുടെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. മികച്ച ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് മരിച്ചത്. 

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News