നാടൻ പാട്ടുകലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ മരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യം
Update: 2023-10-11 16:21 GMT
ദോഹ: പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ മരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്.
ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ രാജേഷ് കലാസാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.