ടി.ബി.എസ് സ്ഥാപകൻ എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോടായിരുന്നു അന്ത്യം
Update: 2022-10-15 04:06 GMT
കോഴിക്കോട്: ടിബിഎസ് സ്ഥാപകനും പൂർണ പബ്ലിക്കേഷൻസ് ഉടമയുമായ എൻ.ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോടായിരുന്നു അന്ത്യം.
90 വയസ്സായിരുന്നു. മികച്ച പബ്ലിഷർക്കുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്‌സ് അവാർഡ്, അക്ഷര പ്രഭ പുരസ്‌കാരം, അബൂദബി ശക്തി തായാട്ട് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.