മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ.കെ.പി നമ്പ്യാർ അന്തരിച്ചു

അടിയന്താരാവസ്ഥ കാലത്ത് ആൻഡമാനിലെ സെല്ലുലാർ ജയിൽ സൂപ്രണ്ടായിരുന്നു

Update: 2023-01-24 08:02 GMT
Editor : Lissy P | By : Web Desk
Advertising

തലശ്ശേരി: അടിയന്താരാവസ്ഥ കാലത്ത് ആൻഡമാനിലെ സെല്ലുലാർ ജയിൽ സൂപ്രണ്ടും മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ.കെ പത്മനാഭന്‍ നമ്പ്യർ എന്ന എ.കെ.പി നമ്പ്യാർ (95) അന്തരിച്ചു. തലശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.

തലശേരിക്കടുത്ത് മാവിലായിൽ 1928 ഒക്ടോബർ 26 ന് ജനിച്ച എ.കെ.പി നമ്പ്യാർ കലാശാല പഠനത്തിനുശേഷം കോഴിക്കോട് 'പൗരശക്തി' ദിന പത്രത്തിൽ സബ് എഡിറ്ററായി ജോലി ചെയ്തു (1952-54). 1954 ൽ സർവീസ് കമ്മീഷൻ നിയമനത്തെ തുടർന്ന് മദിരാശിയിൽ എത്തി. 1957 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഡപ്യൂട്ടേഷനിൽ ആൻഡമാൻ ദ്വീപിലേക്ക്. അവിടെ ആദ്യം സെക്രട്ടറിയേറ്റിൽ. പിന്നീട് കോപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റിൽ. കോപ്പറേറ്റീവ് ഇൻസ്‌പെക്ടർ, സ്‌റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തസ്തികളിൽ ജോലി ചെയ്തു. രജിസ്റ്റാർ (സഹകരണവകുപ്പ്) ചുമതലയും വഹിച്ചിട്ടുണ്ട്. നാല് വർഷത്തിനു ശേഷം എഡിറ്റർ ഗസ്റ്റിയർ ആയി നിയമിതനായി. പിന്നീട് യു.പി.എസ്.സി. നിയമനത്തെ തുടർന്ന് റഗുലർ പബ്ലിസിറ്റി ഓഫീസറായി ചുമതലയേറ്റു. ഇടക്കാലത്ത്‌ ട്രൈബല്‍ വെൽഫെയർ ഡയറക്ടറായിരുന്നു.നാല് വർഷത്തോളം ഇൻഫർമേഷൻ പബ്ലിസിറ്റി ആൻഡ് ടൂറിസം ഡയറക്ടറായിരുന്നു. 38 വർഷം ആൻഡമാനിൽ ജോലി ചെയ്തു. വിരമിച്ച ശേഷം എട്ട് വർഷം അവിടെ കേരള സമാജം പ്രസിഡന്റായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൻഡാൻ അനുഭവങ്ങൾ 'നക്കാവരം' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.

ഭാര്യ: പരേതയായ പാർവ്വതി നമ്പ്യാർ. മക്കൾ: എം.വി. രാധാകൃഷ്ണൻ (ബിസിനസ്, ബംഗളുരു), , ഉഷാ മനോഹർ (പി.ടി.ഐ മുൻ കേരള മേധാവി), ഡോ. സുനിൽ കുമാർ. മരുമക്കൾ: രേണുക, രാം മനോഹർ, ഡോ.ബീനാ സുനിൽ

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News