കെപിസിസി ജനറൽ സെക്രട്ടറിക്ക് ദമ്മാമിൽ സ്വീകരണം നൽകി
ഒഐസിസി ദമ്മാം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം 'മാറ്റൊലി 2024' ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയതാണ് അഡ്വ. പഴകുളം മധു
ദമ്മാം: ദമ്മാമിലെത്തിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവിന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഒഐസിസി ദമ്മാം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം 'മാറ്റൊലി 2024' ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതാക്കളും ഗ്ലോബൽ - നാഷണൽ - റീജ്യണൽ കമ്മിറ്റി നേതാക്കളും ചേർന്ന് സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തർ, സി. അബ്ദുൽ ഹമീദ്, ജോൺ കോശി, നാഷണൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജേക്കബ്ബ് പാറയ്ക്കൽ, റീജ്യണൽ കമ്മിറ്റി ഓഡിറ്റർ ബിനു പി ബേബി, ജില്ലാ ജനറൽ സെക്രട്ടറി ജോജി വി ജോസഫ്, ജില്ലാ നേതാക്കളായ എബ്രഹാം തോമസ് ഉതിമൂട്, മാത്യു പി ബേബി, ബേബിച്ചൻ ഇലന്തൂർ, ഖോബാർ എരിയ പ്രസിഡന്റ് സജൂബ് അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു.