ശക്തമായ മഴക്ക് സാധ്യത; ശെെത്യകാല ക്യാമ്പിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഈയാഴ്ച്ച മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു
ഖത്തറില്‍ മഴ ശക്തമാകാനിടയുള്ള സാഹചര്യത്തില്‍ ശൈത്യകാല ക്യാമ്പുകളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മഴ കനക്കുകയാണെങ്കില്‍ ക്യാംപിങ് അവസാനപ്പിച്ച് മടങ്ങുകയാണ് നല്ലതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞ നവംബര്‍ 1 മുതലാണ് ഖത്തറില്‍ ശൈത്യകാല ക്യാംപിങ് തുടങ്ങിയത്. എന്നാല്‍ ഇടക്കിടെ പെയ്യുന്ന മഴ ക്യാംപിങ്ങിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഈയാഴ്ച്ച മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദേശം. മഴയും ഇടിയുമുള്ളപ്പോള്‍ ക്യാമ്പുകളില്‍ നിന്നും പുറത്തിറങ്ങുന്നത് അപകടമാണ്. അതിനാല്‍ കുടുംബങ്ങളുമായി ക്യാംമ്പില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന പക്ഷം ക്യാംപിങ് ഉപേക്ഷിച്ച് മടങ്ങുകയാകും ഉചിതം.
ക്യാംപിങ്ങുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സേവന പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറുകളിലും ലഭ്യമാണ്. അടിയന്തിര ഘട്ടങ്ങളില്‍ 999 എന്ന നമ്പറില്‍ വിളിക്കണമെന്നും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചു