ഹജ്ജിനായി ഒരുങ്ങി മക്ക; തീര്‍ഥാടക പ്രവാഹം തുടങ്ങി

വിവിധ രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരുടെ പ്രവാഹം .

Update: 2018-07-15 04:51 GMT
Advertising

വിവിധ രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്ക് ഹജ്ജ് തീര്‍ഥാടകരുടെ പ്രവാഹം . പതിനായിരത്തിലേറെ തീര്‍ഥാടകരാണ് മദീനയിലും ജിദ്ദയിലും വിമാനമിറങ്ങിയത്. ഇരുപത് ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകരും ഇത്തവണ ഹജ്ജിനെത്തും. മുപ്പത് വിമാനങ്ങളാണ് ഇന്നലെ വിവിധ രാജ്യങ്ങളില്‍ നിന്നായി മദീന വിമാനത്താവളത്തിലെത്തിയത്. ഇന്നും ഇന്ത്യയില്‍ നിന്നു മാത്രം 10 വിമാനങ്ങള്‍. വരും ദിനങ്ങളില്‍ നൂറോളം സര്‍വീസുകളുണ്ടാകും ജിദ്ദ മദീന വിമാനത്താവളങ്ങളിലേക്ക്.

Full View

മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലേദേശ് തീര്‍ഥാടകരാണ് ഇന്നെത്തിയതില്‍ കൂടുതലും. ഇതില്‍ മലേഷ്യന്‍, ഇന്തോനേഷ്യന്‍ തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടി സ്വന്തം രാജ്യത്ത് തീര്‍ക്കാം. ഇവര്‍ക്ക് എളുപ്പത്തില്‍ പുറത്ത് കടക്കാം. ഈ വര്‍ഷം 20 ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഹജ്ജിനായെത്തുക. ഇവരെ ഉള്‍‌ക്കൊള്ളാന്‍ പാകത്തില്‍ വിപുലമാണ് സജ്ജീകരണം.

ഇന്ത്യയില്‍ നിന്ന് 1,28,700 തീര്‍ഥാടകരുണ്ട്. ലോക രാജ്യങ്ങളില്‍ അഭയം തേടിയ സിറിയന്‍ തീര്‍ഥാടകരായ 18000 പേരും ഇത്തവണ ഹജ്ജിനെത്തും. ഇറാനില്‍ നിന്ന് 85000 പേരെത്തും ഇത്തവണ. ഖത്തര്‍ തീര്‍ഥാടകര്‍ക്കും ഇത്തവണ സൌകര്യമൊരുക്കിയിട്ടുണ്ട്. ദുല്‍ഹജ്ജ് ആറിനകം ലോക രാജ്യങ്ങളിലെ ഹാജിമാര്‍ സൌദിയില്‍ പ്രവേശിക്കണം.ദുല്‍ ഹജ്ജ് പതിനാറിന് തുടങ്ങും മടക്കയാത്ര.

Tags:    

Similar News