കരിപ്പൂരില്‍ വലിയ വിമാനമിറങ്ങുന്നത് കാത്ത് സൗദി പ്രവാസികള്‍

റണ്‍വേ വികസനം കഴിഞ്ഞു. എന്നിട്ടും ജിദ്ദ സര്‍വീസുകള്‍ പുനരാരംഭിക്കാത്തതില്‍ കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത് പടിഞ്ഞാറന്‍ പ്രവിശ്യക്കാരാണ്. പുതിയ വാര്‍ത്തകള്‍ സന്തോഷകരമാണിവര്‍ക്ക്...

Update: 2018-07-18 01:49 GMT
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ പരിശോധ നടത്തി
Advertising

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് കാത്തിരിക്കുന്നവരാണ് സൗദി പ്രവാസികള്‍. മൂന്നു വര്‍ഷമായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അറുതിയാവുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. എന്നാല്‍ വാഗ്ദാനങ്ങളില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കാത്തവരും ഇവരിലുണ്ട്.

റണ്‍വേ വികസനത്തിനായി കോഴിക്കോട് വലിയ വിമാന സര്‍വീസുകള്‍ നിറുത്തിവെക്കുമ്പോള്‍ ഇത്ര ദുരിതം വിതക്കുമെന്നു കരുതിയിരുന്നില്ല സൗദിയിലെ പ്രവാസികള്‍. റണ്‍വേ വികസനം കഴിഞ്ഞു. എന്നിട്ടും ജിദ്ദ സര്‍വീസുകള്‍ പുനരാരംഭിക്കാത്തതില്‍ കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത് പടിഞ്ഞാറന്‍ പ്രവിശ്യക്കാരാണ്. പുതിയ വാര്‍ത്തകള്‍ സന്തോഷകരമാണിവര്‍ക്ക്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളിലൊന്നും വിശ്വസിക്കാത്തവരുമുണ്ട് അനേകം പേര്‍. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വരെ വെറും ഗിമ്മിക്കുകളാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ജിദ്ദയില്‍ നിന്നും നേരിട്ടുള്ള വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ ഉടന്‍ പറന്നിറങ്ങുമെന്ന പ്രതീക്ഷയിലാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജിദ്ദ പ്രവാസികള്‍.

Tags:    

Similar News