മക്കയിലെ കൊടുംചൂടില്‍ നടക്കാന്‍ വിഷമിച്ച സ്ത്രീക്ക് സ്വന്തം ഷൂ നല്‍കി പൊലീസുകാരന്‍

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം ഹറമില്‍ നിന്നും പുറപ്പെട്ട പ്രായമുള്ള വനിതാ ഹാജിയുടെ ചെരിപ്പ് നഷ്ടപ്പെട്ടിരുന്നു. അസഹനീയമായ ചൂടില്‍ ഭര്‍ത്താവ് ഭാര്യക്ക് കാര്‍ഡുബോര്‍ഡ് കൊണ്ട് ചെരിപ്പുണ്ടാക്കാന്‍...

Update: 2018-08-12 02:08 GMT
Advertising

മക്കയിലെ കൊടും ചൂടില്‍ റോഡില്‍ നടക്കാനാകാതെ വിഷമിച്ച ഹാജിക്ക് പൊലീസുകാരന്‍ ഷൂ അഴിച്ചു നല്‍കി. ചെരിപ്പു നഷ്ടപ്പെട്ട് നടക്കാന്‍ വിഷമിച്ച പ്രായമായ സ്ത്രീക്കാണ് അപ്രതീക്ഷിത സഹായം. വൈറലായിട്ടുണ്ട് ഈ വീഡിയോ.

Full View

45 ഡിഗ്രി വരെയെത്തുന്നുണ്ട് മക്കയിലെ ചൂട്. ഇവിടെ ചെരിപ്പില്ലാതെ നടക്കാനാകില്ല. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം ഹറമില്‍ നിന്നും പുറപ്പെട്ട പ്രായമുള്ള വനിതാ ഹാജിയുടെ ചെരിപ്പ് നഷ്ടപ്പെട്ടിരുന്നു. അസഹനീയമായ ചൂടില്‍ ഭര്‍ത്താവ് ഭാര്യക്ക് കാര്‍ഡുബോര്‍ഡ് കൊണ്ട് ചെരിപ്പുണ്ടാക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് ഓടിയെത്തിയ പൊലീസുകാരന്‍ ഷൂ അഴിച്ചു നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വൈറലായി കഴിഞ്ഞിട്ടുണ്ട് ഈ വീഡിയോ.

Tags:    

Similar News