സൗദിയിലെ ഇന്ത്യൻ അംബാസിഡർ ബുറൈദയില്‍ സമ്പർക്ക പരിപാടി നടത്തി

Update: 2018-08-12 07:07 GMT
Advertising

സൗദിയിലെ ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദ് ബുറൈദയില്‍ സന്ദർശനം നടത്തി. ഇന്ത്യൻ സമൂഹവുമായുള്ള സമ്പർക്ക പരിപാടിയും നടന്നു. ബുറൈദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം.

ഇന്ത്യന്‍ സമൂഹവുമായി വിവിധയിടങ്ങളില്‍ നടത്തുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് അംബാസിഡര്‍ ബുറൈദയിലെത്തിയത്. സാമൂഹിക പ്രവർത്തകരും, മത സാമൂഹിക, രാഷ്ട്രീയ സംഘടനാ പ്രധിനിതികളും പരിപാടിയില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നൂറോളം പേര്‍ പരിപാടിക്കെത്തി. തൊഴിൽ, വേതനം, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ യഥാസമയം എംബസിയിൽ രേഖാമൂലം അറിയിക്കണമെന്ന് അംബാസിഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ഉന്നയിച്ച സംശയങ്ങൾക്ക് അംബാസിഡർ മറുപടി നൽകി. തുടർന്ന്, പാസ്പോർട്ട് സേവന കേന്ദ്രത്തിൽ അദ്ദേഹം സന്ദര്‍ശനം നടത്തി. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അംബാസിഡര്‍ക്ക് സ്വീകരണം. എംബസിയുടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിക്കെത്തിയിരുന്നു

Full View
Tags:    

Similar News