അനധികൃത ക്രഷർ പൊളിച്ചു മാറ്റിയതോടെ ദുരിതത്തിലായ അവസാന മലയാളിയും നാട്ടിലേക്ക്
അനധികൃതമായി പ്രവർത്തിച്ച ക്രഷർ പൊലീസ് പൊളിച്ചു മാറ്റിയതോടെ ദുരിതത്തിലായ അവസാന മലയാളിയും നാട്ടിലേക്ക് തിരിച്ചു. സ്പോൺസർ ഉപേക്ഷിച്ച് ദുരിതത്തിലായ തൊഴിലാളികളില്‍ അവശേഷിച്ച കൊച്ചിക്കാരനാണ് നാട്ടിലേക്ക് തിരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലായിരുന്നു ഇവരുടെ ദുരിത ജീവിതം.
സൗദി കിഴക്കന്‍ പ്രവിശ്യയിലായിരുന്നു സംഭവം. മാസങ്ങളായി താമസവും ഭക്ഷണവും ഇല്ലാതെ മരുഭൂമിയില്‍ കഴിഞ്ഞത് എട്ടംഗ സംഘം. അനധികൃതമായി പ്രവർത്തിച്ച ക്രഷർ പൊലീസ് പൊളിച്ചു മാറ്റിയതതോടെ സ്പോണ്‍സര്‍ പിന്‍വാങ്ങി. ആനുകൂല്യങ്ങളും ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരുന്നു ഇവര്‍. ഏഴുപേര്‍ നേരത്തെ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടേയും സഹായത്തോടെ മടങ്ങി. ഇവരിലെ അവസാന കണ്ണിയാണ് കൊച്ചി സ്വദേശി അനില്‍ കുമാര്‍ പറമ്പില്‍.
മാസങ്ങളായി ദുരിതത്തിലായ ഇവര്‍ക്ക് സഹായ ഹസ്ത്തവുമായി എത്തിയത് സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരാണ്. വിഷയം എംബസിയെ അറിയിച്ചു. എംബസി ഔട്ട് പാസ് നല്‍കി എക്‌സിറ്റ് നേടികൊടുത്തു. ഇതോടെയാണ് മാസങ്ങള്‍ നീണ്ട ദുരിതങ്ങള്‍ക്ക് അറുതിയായത്. ഇന്നലെയാണ് അനില്‍ നാട്ടിലേക്ക് മടങ്ങിയത്.