ഇന്ത്യന്‍ ഹാജിമാരുടെ മദീന സന്ദര്‍ശനം നാളെ മുതല്‍; മടക്കം 12ന്

Update: 2018-09-02 01:35 GMT
ഇന്ത്യന്‍ ഹാജിമാരുടെ മദീന സന്ദര്‍ശനം നാളെ മുതല്‍; മടക്കം 12ന്
AddThis Website Tools
Advertising

ഇന്ത്യന്‍ ഹാജിമാരുടെ മദീന സന്ദര്‍ശനം നാളെ മുതല്‍ ആരംഭിക്കും. ജിദ്ദ വഴി ഹജ്ജിനെത്തിയ ഹാജിമാരാണ്‌ മദീന സന്ദര്‍ശനം പൂര്‍ത്തീകരിക്കാനുള്ളത്. ജിദ്ദ വഴിയുള്ള ഹാജിമാരുടെ മടക്ക യാത്ര തുടരുകയാണ്.

Full View

വിടവാങ്ങല്‍ ത്വവാഫ് പൂര്‍ത്തിയാക്കി ജിദ്ദ വഴി ഉള്ള ഹാജിമാരുടെ മടക്കം തുടരുകയാണ്. ഇത് വരെ പതിനയ്യായിരത്തോളം ഇന്ത്യന്‍ ഹാജിമാര്‍ നാട്ടില്‍ എത്തി. മലയാളി ഹാജിമാര്‍ മദീന സന്ദര്‍ശനം നടത്തിയിട്ടില്ല. ഇവര്‍ ജിദ്ദ വഴി നേരിട്ട് മക്കയില്‍ എത്തിയതാണ്. ഇതിനാല്‍ ഇവര്‍ മറ്റന്നാള്‍ മദീനയിലേക്ക് നീങ്ങും. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഈ മാസം 12 മുതലാണ് മദീന വഴി ഹാജിമാരുടെ മടക്ക യാത്ര തുടങ്ങുക. 61400 ഇന്ത്യന്‍ ഹാജിമാരാണ് മദീന സന്ദര്‍ശനത്തിലേക്ക് എത്തുക . ഇവരെ ഹജ്ജ് ഏജന്‍സികള്‍ ഒരുക്കുന്ന പ്രത്യേക ബസ്സ്‌ മാര്‍ഗമാണ് എത്തിക്കുക. മദീനയിലെ പുണ്യ കേന്ദ്രങ്ങളും ഹാജിമാര്‍ സന്ദര്‍ശിക്കും. പ്രവാചകന്റെ പള്ളിയിലാകും ഇവരേറെ സമയം ചിലവഴിക്കുക. മദീനയില്‍ ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. മദീനയില്‍ മൂന്ന് ബ്രാഞ്ചുകളിലായാണ്‌ ഇവര്‍ക്ക് താമസം.‌ ഓരോ ബ്രഞ്ചിനും ഒരു ഡിസ്പന്‍സറിയും പത്ത് കിടക്കകള്‍ ഉള്ള ആശുപത്രിയും ഉണ്ട്.

Tags:    

Similar News