ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മലയാളി ഹാജിമാര്‍ മദീനയിലെത്തി
സ്വകാര്യ ഗ്രൂപ്പുകള്‍ നാട്ടിലേക്ക് തിരിച്ചു
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശനത്തിനായി മലയാളി ഹാജിമാര്‍ മദീനയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീര്‍ഥാടകര്‍ ഒന്‍പത് ദിവസമാണ് മദീനയില്‍ തങ്ങുക. നാളെ മുതല്‍ കൂടുതല്‍ ഹാജിമാര്‍ മദീനിലെത്തും.
ജിദ്ദ വഴിയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ മക്കയിലെത്തിയത്. ഇവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇതുവഴിയാണ് നാട്ടിലേക്ക് മടങ്ങുക. മലയാളി ഹാജിമാരുടെ സംഘം മദീനയില്‍ ഇന്നു മുതല്‍ എത്തി തുടങ്ങി. നാളെ മുതല്‍ കൂടുതല്‍ പേരെത്തും. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഹജ്ജ് മിഷന് കീഴില്‍ ഒരുക്കിയിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളിയുള്‍പ്പെടെ വിവിധ പുണ്യ കേന്ദ്രങ്ങളും ചരിത്ര ഇടങ്ങളും ഹാജിമാര്‍ സന്ദര്‍ശിക്കും. സ്വകാര്യ ഗ്രൂപ്പുകള്‍ ഹജ്ജിന് മുന്നേ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. മസ്ജിദു നബവിയിലാണ് ഹാജിമാര്‍ കൂടുതല്‍ സമയം ചിലവഴിക്കുക. ഇതിനൊപ്പം വിവിധ കേന്ദ്രങ്ങളിലും എത്തും.
ഈ മാസം 12 നാണ് മലയാളി ഹാജിമാരുടെ മടക്ക യാത്ര. മദീന വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്കാണ് തീര്‍ഥാടകര്‍ മടങ്ങുക.