ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ‘കരീം’ മില്‍ രണ്ടായിരത്തോളം വനിതകള്‍ ജോലി ചെയ്യുന്നതായി കമ്പനി
സൗദിയിലെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ 'കരീം' മില്‍ രണ്ടായിരത്തോളം വനിതകള്‍ ജോലി ചെയ്യുന്നതായി കമ്പനി അധികൃതര്‍. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് കരീം ടാക്‌സി സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഇത് സംബന്ധിച്ച വിവരം കമ്പനി ഡയറക്ടര്‍ മുര്‍തസ അല്‍അലവിയാണ് പുറത്ത് വിട്ടത്. ദമ്മാം, റിയാദ് ജിദ്ദ തുടങ്ങിയ നഗരങ്ങളിലാണ് വനിതാ ഡ്രൈവര്‍മാര്‍ കൂടുതലും ജോലി ചെയ്യുന്നത്. 2020 ആകുന്നതോടെ വനിതകളുടെ എണ്ണം ഇരുപതിനായിരം ആയി ഉയര്‍ത്താനാണ് കമ്പനി പദ്ധതി. കരീം ടാക്‌സി സംവിധാനത്തിനു കീഴില്‍ രാജ്യത്ത് രണ്ടു ലക്ഷത്തിലേറെ സ്വദേശികളാണ് ഇപ്പോള്‍ ജോലി ചെയ്തു വരുന്നത്. ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞ സ്വദേശികള്‍ക്കാണ് കരീം സേവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. ഇവര്‍ക്ക് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാരിക്കണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം. ഇതിനു പുറമെ രോഗങ്ങളില്‍ നിന്നും മുക്തരാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലെന്നും തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കണം. ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതാണെന്നും അപടകടങ്ങളോ തകരാറുകളോ സംഭവിക്കാത്തതാണെന്നും പരിശോധനയില്‍ വ്യക്തമാകണം.