ഹുദൈദ പിടിച്ചെടുക്കാന്‍ നീക്കം; 60 ഹൂതികളെ വധിച്ചു

Update: 2018-09-13 18:33 GMT
Advertising

യമനിലെ ഹുദൈദ പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെ അറുപതിലേറെ ഹൂതി വിമതരെ വധിച്ചതായി സൈന്യം. അറബ് സഖ്യസേനയുടെ പിന്തുണയോടെയാണ് മുന്നേറ്റം. ഹൂതി നിയന്ത്രിത പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയും സൈന്യം പിടിച്ചെടുത്തു.

ഹൂതി നിയന്ത്രണത്തിലാണ് തുറമുഖ നഗരമായ ഹുദൈദ. ഹൂതി നിയന്ത്രിത തലസ്ഥാനമാണ് സന്‍ആ. ഇത് രണ്ടിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് സൈന്യം പിടിച്ചെടുത്തത്. ഇവിടെ നിന്നും ഹൂതികള്‍ പിന്‍വാങ്ങിയെന്ന് സൈന്യം അവകാശപ്പെട്ടു. അറബ് സഖ്യസേനയുടെ പിന്തുണയോടെയാണ് നീക്കം. ഹൂതി നിയന്ത്രിത മേഖല തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സൈന്യം, ഇതിനിടെ ഹൂതികളുമായുള്ള ഏറ്റുമുട്ടലില്‍ 60 പേരെ വധിച്ചിട്ടുണ്ട്. ഹൂതികളുടെ ആയുധപ്പുരകളില്‍ ചിലതും സൈന്യം കൈവശപ്പെടുത്തി. കൊല്ലപ്പെട്ട ഹൂതികളില്‍ അവരുടെ മുതിര്‍ന്ന സൈനിക മേധാവികളുമുണ്ടെന്നാണ് സൂചന. മേഖലയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News