സൗദിക്ക് 400 ബോംബുകള്‍‌‌; സ്പെയിനുമായി വിവിധ കരാറുകള്‍ അന്തിമ ഘട്ടത്തില്‍ 

Update: 2018-09-13 18:39 GMT
Advertising

സൗദിക്ക് 400 ലേസര്‍ നിയന്ത്രിത ബോംബുകള്‍ കൈമാറാന്‍ സ്പെയിന്‍ തീരുമാനിച്ചു. നേരത്തെ ഒപ്പു വെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ്. മൂന്ന് ഘട്ടത്തിലായുള്ള ചര്‍ച്ചക്ക് ശേഷമാണ് ബോംബുകള്‍ കൈമാറാന്‍ തീരുമാനിച്ചത്.

ഈ വര്‍ഷം ഏപ്രിലില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്പെയിനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നാണ് നേരത്തെ നിശ്ചയിച്ച് കരാറുകളില്‍ തീര്‍പ്പുണ്ടാക്കിയത്. ഇത് പ്രകാരം 400 ലേസര്‍ നിയന്ത്രിത ബോംബുകള്‍ സൗദിക്ക് സ്പെയിന്‍ കൈമാറും. സ്പെയിന്‍ രാജാവ് ഫിലെപ്പെയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിക്ക് അഞ്ച് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നല്‍കാന്‍ സ്പെയിന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ കൈമാറ്റം വരും ദിവസങ്ങളിലുണ്ടായേക്കും. നേരത്തെ അമേരിക്ക, ഫ്രാന്‍സ് സന്ദര്‍ശനത്തിടെ കോടികളുടെ ആയുധക്കരാറുകളാണ് സൗദി ഒപ്പു വെച്ചത്. വിവിധ നിക്ഷേപകരെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട് സൗദി.

Tags:    

Similar News