കോടതികളുടെ ഓണ്‍ലെെന്‍ വത്കരണം; സൌദിയില്‍ നടപടികള്‍ ശരവേഗത്തില്‍
രണ്ട് മാസം കൊണ്ട് തീര്‍പ്പാക്കേണ്ട കേസുകള്‍ക്ക് പരമാവധി മൂന്ന് ദിവസം മതി ഇപ്പോള്‍. ലളിതമായി ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയാണ് പുതിയ സംവിധാനം
സൗദിയില്‍ കൊമേഴ്സ്യല്‍ കോടതികളെ ഡിജിറ്റല്‍ വല്‍ക്കരിച്ചതിലൂടെ കേസുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കി തുടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ സാധിക്കുന്നതായി നീതി ന്യായ മന്ത്രാലയം അറിയിച്ചു. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലായാണ് കോടതികള്‍.
അടുത്തിടെയാണ് രാജ്യത്തെ കോടതികളെ വാണിജ്യ ഓണ്‍ലൈന്‍വത്കരിച്ചത്. രണ്ട് മാസം കൊണ്ട് തീര്‍പ്പാക്കേണ്ട കേസുകള്‍ക്ക് പരമാവധി മൂന്ന് ദിവസം മതി ഇപ്പോള്‍. ലളിതമായി ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയാണ് പുതിയ സംവിധാനം. കേസിലുള്‍പ്പെട്ട വിവിധ കക്ഷികള്‍ ഈ പോര്‍ട്ടല്‍ വഴി ആവശ്യമായ വിശദാംശങ്ങള്‍ കോടതിക്ക് സമര്‍പ്പിക്കണം. ഇത് കക്ഷികള്‍ക്കിടയിലെ ആശയവിനമയം കാര്യക്ഷമമാക്കി. ഒപ്പം രേഖകള്‍ സഹിതം തീര്‍പ്പുണ്ടാക്കാനും സാധിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ 46,000 ത്തോളം കേസുകളില്‍ ഇവ്വിധം തീര്‍പ്പാക്കി. പൂര്‍ണ്ണമായും പേപ്പര്‍ മുക്തമാക്കാന്‍ സാധിച്ചതും നേട്ടമാണ്. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലായി ഇവ്വിധം 3 കോടതികള്‍. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണിത്. വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ക്കറ്റാണ് സൗദി അറേബ്യയെന്ന് നീതിന്യായ വകുപ്പ് മന്ത്രി വലീദ് അല്‍ സമാനി പറഞ്ഞു.