സൗദി-ബഹ്റൈന്‍ റയില്‍വെ പദ്ധതിയുടെ ടെണ്ടര്‍ ആറ് മാസത്തിനകം പൂര്‍ത്തിയാകും

റോഡ് സഞ്ചാരത്തെ അപേക്ഷിച്ച് യാത്രയുടെ സമയം ഗണ്യമായി കുറക്കാന്‍ റയില്‍വെക്ക് കഴിയും

Update: 2018-09-15 19:58 GMT
Advertising

സൗദി അറേബ്യയേയും ബഹ്റൈനേയും ബന്ധിപ്പിക്കുന്ന റയില്‍വെ പദ്ധതിയുടെ ടെണ്ടര്‍ ആറ് മാസത്തിനകം പൂര്‍ത്തിയാകും. ഇരു രാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് പ്രഖ്യാപനം. ഈ വര്‍ഷാവസാനത്തോടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങും.

സൗദി ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദിയും ബഹ്റൈന്‍ ഗതാഗത മന്ത്രി എഞ്ചനീയര്‍ കമാല്‍ അഹ്മദ് മുഹമ്മദും തമ്മില്‍ മനാമയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാവുന്ന ഹമദ് രാജാവ് പാലം ഇരു രാജ്യങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാന ബന്ധത്തിന് വഴിതുറക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

ഈ വര്‍ഷാവസാനത്തോടെ ടെണ്ടര്‍ പ്രഖ്യാപിക്കും. പദ്ധതിയുടെ അനന്തര നടപടികള്‍ അടുത്ത മാസത്തിനകം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. സൗദിക്കും ബഹ്റൈനുമിടക്ക് നിലവിലുള്ള 25 കിലോമീറ്റര്‍ പാലത്തിന് സമാന്തരമായാകും ട്രെയിന്‍ പാലം. റോഡ് സഞ്ചാരത്തെ അപേക്ഷിച്ച് യാത്രയുടെ സമയം ഗണ്യമായി കുറക്കാന്‍ റയില്‍വെ കാരണമാവും.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്കു ഗതാഗതവും വാണിജ്യവും വര്‍ധിക്കാനും പദ്ധതി കാരണമാവും. ടെണ്ടര്‍ നടപടികള്‍ സമയക്രമമനുസരിച്ച് പൂര്‍ത്തീകരിച്ചാല്‍ 2019 മധ്യത്തോടെ പദ്ധതി ജോലികള്‍ ആരംഭിക്കും.

Tags:    

Similar News