എത്യോപ്യ-എറിത്രിയ സമാധാന കരാര്‍ ജിദ്ദയില്‍ ഒപ്പുവെച്ചു

അതിര്‍ത്തി തര്‍ക്കത്തില്‍ തുടങ്ങി രക്ത രൂക്ഷിത കലാപത്തിലെത്തിയ നാളുകള്‍ക്ക് ഇതോടെ അന്ത്യമായി. ഇതിനകം സംഘർഷങ്ങളിൽ ആയിരക്കണക്കിന് പേരാണ് മരിച്ചത്

Update: 2018-09-17 19:13 GMT
Advertising

ഭിന്നതയിൽ കഴിഞ്ഞ ആഫ്രിക്കൻ രാഷ്ട്രങ്ങളായ എത്യോപ്യയും എറിത്രിയയും സമാധാന കരാറിൽ ഒപ്പുവെച്ചു. സൌദി രാജാവ് സല്‍മാന്‍ രാജാവിന്റെ സാന്നിധ്യത്തില്‍ ജിദ്ദയിലായിരുന്നു ചടങ്ങ്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിന് സാക്ഷിയായി. പതിറ്റാണ്ടുകള്‍ നീണ്ട രക്ഷരൂക്ഷിത ഏറ്റമുട്ടലിനാണ് ഇതോടെ അറുതിയായത്.

ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലായിരുന്നു ചടങ്ങ്. എറിത്രിയൻ പ്രസിഡൻറ് ഐസയ്യാസ് അഫ്‌വെർകിയും എത്യോപ്യൻ പ്രധാനമന്ത്രി അബിയ്അഹമദും അങ്ങിനെ സമാധാന കരാര്‍ ഒപ്പു വെച്ചു. അതിര്‍ത്തി തര്‍ക്കത്തില്‍ തുടങ്ങി രക്ത രൂക്ഷിത കലാപത്തിലെത്തിയ നാളുകള്‍ക്ക് ഇതോടെ അന്ത്യമായി. ഇതിനകം സംഘർഷങ്ങളിൽ ആയിരക്കണക്കിന് പേരാണ് മരിച്ചത്. 1998 മുതൽ 2000 വരെയായിരുന്നു ചോര ചിന്തിയ യുദ്ധം.

സമാധാന വഴിയിലേക്കുള്ള പ്രാഥമിക കരാർ ജൂലൈയിൽ ഒപ്പുവെച്ചിരുന്നു. 20 വർഷമായി അടച്ചിട്ട അതിർത്തികൾ കഴിഞ്ഞ ചൊവ്വാഴ്ച തുറന്നു. ശാശ്വതമായ സമാധാനത്തിന് വേണ്ടിയുള്ള കരാറാണിപ്പോള്‍ ജിദ്ദയില്‍ വെച്ച് പിറന്നത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നവരും ചടങ്ങിനെത്തി.

Tags:    

Similar News