ഹൂതികള്‍ക്കെതികെ നടപടി വേണം; ഐക്യരാഷ്ട്ര സഭയോട് സൗദി സഖ്യം
ഹൂതികളുടെ മനുഷ്യാവകാശ ലംഘനങ്ങളെ ഐക്യരാഷ്ട്ര സഭ അപലപിക്കണമെന്ന് സൗദി സഖ്യസേന. ഹുദൈദയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടി വേണമെന്നും സഖ്യസേന ആവശ്യപ്പെട്ടു.
സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയാണ് ഐക്യരാഷ്ട്ര സഭാ നിലപാടിനെതിരെ രംഗത്ത് വന്നത്. ഹുദൈദയില്‍ മനുഷ്യത്വ രഹിത നിലപാടാണ് ഹൂതികള്‍ സ്വീകരിക്കുന്നതെന്ന് സഖ്യസേന പറഞ്ഞു. ഇതിനെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയുടെ ഒരു ഏജന്‍സിയും രംഗത്ത് വന്നിട്ടില്ലെന്നും സഖ്യസേനാ വക്താവ് ചൂണ്ടിക്കാട്ടി. യമനില്‍ സഖ്യസേന പ്രവര്‍ത്തിക്കുന്നത് അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചാണ്. എന്നാല്‍ യുഎന്‍ റിപ്പോട്ടുകല്‍ പലതും ഏകപക്ഷീയമാണെന്ന് സഖ്യസേന പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനകം 197 റോക്കറ്റുകള്‍ സൗദിക്ക് നേരെ അയച്ചിട്ടുണ്ട് ഹൂതികള്‍. ഇതിനെതിരെയും യു.എന്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്ന പരാതിയുണ്ട് സഖ്യസേനക്ക്. റിയാദിലായിരുന്നു സഖ്യസേനയുടെ വാര്‍ത്താ സമ്മേളനം.