സൗദി ദേശീയ ദിനം; വമ്പന്‍ ഓഫറുകളുമായി കമ്പനികള്‍
കബളിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്.
സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി വിവിധ സ്ഥാപനങ്ങള്‍ രംഗത്ത്. എന്നാല്‍ കബളിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും.
വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടി മാത്രമേ ഓഫറുകള്‍ പ്രഖ്യാപിക്കാവൂ. ഇതാണ് സൌദിയിലെ ചട്ടം. ഇതല്ലാതെ പ്രഖ്യാപിക്കുന്ന എല്ലാ ഓഫറുകളും വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് നിയമ ലംഘനമാണ്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴയും മൂന്നു വര്‍ഷം വരെ തടവും ശിക്ഷ നല്‍കും.
സൌദി ദേശീയ ദിനത്തോടനുബന്ധിച്ച് ഭൂരിഭാഗം സ്ഥാപനങ്ങളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിഴിവും സമ്മാനങ്ങളും ഓഫറിന്റെ ഭാഗമായുണ്ട്. ഇവയില്‍ കബളിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചാലും ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. സ്ഥാപന ഉടമക്ക് മൂന്ന് വര്‍ഷം തടവും. വിപണിയിലെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്. ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാം. ഇതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓണ്‍ലൈന്‍ വഴി ലൈസന്‍സ് അനുവദിക്കുന്നുണ്ട് സൗദിയിലെ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്ന മുഴുവന്‍ ഓഫറുകളും അറിയാന്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം ആപ്ലിക്കേഷന്‍ തുടങ്ങിയിട്ടുണ്ട്.