ആരോഗ്യ മേഖലയിലും സ്വദേശിവത്കരണത്തിന് ലക്ഷ്യമിട്ട് സൌദി
സൗദിയില്‍ ഏറ്റവം കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളിലൊന്നാണ് ആരോഗ്യ രംഗം എന്നത് പരിഗണിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് വിദേശികളുടെ ജോലിയുമായി ബന്ധപ്പെട്ടതാണ് ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം
സൗദിയിലെ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണ തോത് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ദേശീയ ദിന അവധി കഴിഞ്ഞ് ശൂറ കൗണ്‍സില്‍ കൂടുന്ന ആദ്യ ദിവസം തന്നെ വിഷയം പരിഗണനക്ക് എടുക്കും. ശൂറിയിലെ ആരോഗ്യ സമിതിയുടെ ശിപാര്‍ശയനുസരിച്ചാണ് വിഷയം ചര്‍ച്ചക്ക് വെക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ റിപ്പോര്‍ട്ടും ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്ന വിഷയവുമാണ് തിങ്കളാഴ്ച ശൂറ ചര്‍ച്ചക്ക് എടുക്കുക. തലസ്ഥാനത്തെ കിങ് ഫൈസല്‍ സ്പെഷ്യലൈസഡ് ആശുപത്രിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് ആരോഗ്യ രംഗത്ത് സ്വദേശിവത്കരണം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം ഉപസമിതി മുന്നോട്ടുവെച്ചത്.
നഴ്സിങ് ഉള്‍പ്പെടെയുള്ള ജോലികളില്‍ സാധ്യമായത്ര സ്വദേശികളെ നിയമിക്കുന്ന വിഷയം ശൂറ പരിഗണിക്കും. ആശുപത്രികളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തെക്കുറിച്ചും ശൂറ അവലോകനം ചെയ്യും. ചികില്‍സക്ക് അപോയിന്‍മെന്‍റ് ലഭിച്ച് കാത്തിരിക്കുന്ന കാലം, ആശുപത്രികളിലെ ഒ.പി വിഭാഗത്തിന്‍െറ കാര്യക്ഷമത, അടിയന്തിര ഘട്ടങ്ങളില്‍ ലഭിക്കുന്ന സേവനം എന്നിവയും ശൂറ തിങ്കളാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സൗദിയില്‍ ഏറ്റവം കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളിലൊന്നാണ് ആരോഗ്യ രംഗം എന്നത് പരിഗണിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് വിദേശികളുടെ ജോലിയുമായി ബന്ധപ്പെട്ടതാണ് ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം.