സൌദിയില്‍ വനിതകളുടെ ഫാഷന്‍ ഷോ അടുത്ത മാസം

നൂറിലേറെ വനിതകളുണ്ട് സൌദിയില്‍ മോഡലിങ് രംഗത്ത്. ഈ മേഖലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തുകയാണ് സൌദി

Update: 2018-09-20 21:08 GMT
Advertising

വനിതകളുടെ ഫാഷന്‍ ഷോ വീക്കിന് അടുത്ത മാസം അവസാനം സൌദി വേദിയാകും. പ്രാദേശിക ഡിസൈനേഴ്സിനെ ഉള്‍പ്പെടുത്തിയാകും മത്സരം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ചരിത്രത്തിലാദ്യമായി സൌദിയില്‍ വനിതകളുടെ ഫാഷന്‍ വാരാഘോഷം അരങ്ങേറിയത്.

സാമൂഹിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഫാഷന്‍ വീക്കിന് അനുമതി നല്‍കിയത്. ആദ്യാവസരം ഉപയോഗപ്പെടുത്താന്‍ എത്തിയത് നിരവധി സൌദി വനിതകളാണ്.

രണ്ടാം ഘട്ടം അടുത്ത മാസം 21 മുതല്‍ 25 വരെ നടക്കും. സാമൂഹ്യ രംഗത്ത് സൌദിയുയര്‍ത്തിയ കര്‍ശന നിബന്ധനകള്‍ വഴിമാറിയതോടെയാണ് വനിതാ ഫാഷന്‍ ഷോക്ക് തുടക്കമായത്. റിയാദിലെ റിറ്റ്സ് കാള്‍ട്ടണാണ് ഇത്തവണയും വേദിയാവുക.

ഫാഷന്‍ ഷോ റാമ്പിലേക്കും കാഴ്ചക്കും വനിതകള്‍ക്ക് മാത്രമായിരുന്നു അവസരം. എന്നാല്‍ ഡിസൈനിങിന് പുരുഷന്മാരും സ്ത്രീകളും ഒരു പോലെ എത്തി. സ്വദേശി പൌരന്മാര്‍ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. വനിതകള്‍ക്ക് പുതിയ ജോലി സാധ്യത തുറന്നിടുകയാണ് ഫാഷന്‍ വീക്ക്.

നൂറിലേറെ വനിതകളുണ്ട് സൌദിയില്‍ മോഡലിങ് രംഗത്ത്. ഈ മേഖലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തുകയാണ് സൌദി. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സാമൂഹിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഇവയെല്ലാം.

Tags:    

Similar News