എംബസി വളന്റിയര്‍മാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ദമ്മാമില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇന്ത്യന്‍ എംബസ്സി വെല്‍ഫയര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. അന്‍പതോളം സന്നദ്ധ പ്രവർത്തകർ പരിപാടിയുടെ ഭാഗമായി.
ദമ്മാം ജുബൈലിലെ എംബസി വളന്റിയര്‍മാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസ്സി വെല്‍ഫയര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. അന്‍പതോളം സന്നദ്ധ പ്രവർത്തകർ പരിപാടിയുടെ ഭാഗമായി.
ഗാര്‍ഹിക തൊഴില്‍ വിസയില്‍ എത്തുന്നവര്‍ എടുക്കുന്നത് പോലെയുള്ള ചെറിയ ഇന്‍ഷുറന്‍സ് സാധാരണ തൊഴില്‍ വിസയില്‍ എത്തുന്നവരും എടുക്കേണ്ടതിന്‍റെ പ്രാധാന്യം ആളുകളെ ബോധ്യപ്പെടുത്തണം. ഇത് ഇത്തരം മേഖലയില്‍ നിന്നുണ്ടാകുന്ന അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ആശ്വാസമകുമെന്ന് ഇന്ത്യൻ എംബസി വെൽഫെയർ സെക്രട്ടറി വിജയകുമാർ സിങ് പറഞ്ഞു.
സന്നദ്ധ പ്രവർത്തകർ ആദ്യം സ്വയം നിയമ പരമായ സുരക്ഷ ഉറപ്പ് വരുത്തണം. എന്നിട്ട് മാത്രമേ മറ്റുള്ളവര്‍ക്ക് സഹായം നൽകാൻ ഇറങ്ങി പുറപ്പെടാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവാസികൾക്കായുള്ള സൗദി-ഇന്ത്യൻ സർക്കാരുകൾ തമ്മിലുള്ള ഉടമ്പടി കരാറുകളും അദ്ദേഹം വിശദീകരിച്ചു. ഇത് പ്രകാരം ദീർഘകാലമായി സൗദി ജയിലില്‍ ശിക്ഷയനുഭവിക്കുന്ന ഇന്ത്യക്കാരായ കുറ്റവാളികള്‍ക്ക് ശേഷിക്കുന്ന ശിക്ഷാ കാലം ഇന്ത്യയിലെ ജയിലിലേക്ക് മാറാന്‍ കഴിയും. ഇതിനായി അവരുടെ ബന്ധുക്കള്‍ എംബസിയെ സമീപിച്ചാല്‍ അനുകൂലമായ നടപടി സ്വീകരിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.
അന്‍പതോളം സന്നദ്ധ പ്രവർത്തകർ പരിപാടിയില്‍ പങ്കെടുത്തു. എംബസി കോ-ഓർഡിനേറ്റർ ജയൻ തച്ചമ്പാറ,സേവന വിഭാഗം കൺവീനർമാരായ സലിം ആലപ്പുഴ, സൈഫുദീൻ പൊറ്റശ്ശേരി,സാറഭായ് സൈഫുദീൻ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.