സൗദി ദേശീയദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളുമായി യു.എ.ഇ

സൗദിയോടുള്ള ആദരസൂചകമായി ബുര്‍ജ് ഖലീഫ രാത്രിയില്‍ സൗദി ദേശീയപതാകയുടെ വര്‍ണമണിയും.

Update: 2018-09-21 19:05 GMT
Advertising

സൗദി ദേശീയദിനാഘോഷത്തിന് യു.എ.ഇയിലും വിപലുമായ ഒരുക്കങ്ങള്‍. സൗദി ഭരണാധികാരികള്‍ക്കും സൗദി ജനതക്കും യു.എ.ഇ രാഷ്ട്രനേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. സൗദിയോടുള്ള ആദരസൂചകമായി ബുര്‍ജ് ഖലീഫ രാത്രിയില്‍ സൗദി ദേശീയപതാകയുടെ വര്‍ണമണിയും.

ഒരേ ഹൃദയം തുടിക്കുന്ന രണ്ട് ശരീരം പോലെയാണ് സൗദിയും യു.എ.ഇയും എന്ന് പ്രഖ്യാപിച്ചാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തും ട്വിറ്റില്‍ സൗദിക്ക് ദേശീയദിനാശംസകള്‍ കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വിളിച്ചോതുന്ന വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദും സൗദിക്ക് ആശംസകള്‍ കൈമാറി. കാലങ്ങളായി അടുത്തബന്ധമുള്ള ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കാലം പിന്നിടുന്തോറും ശക്തിയാര്‍ജിക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ദുബൈയില്‍ കരിമരുന്ന് പ്രയോഗമടക്കം വിപുലമായ ആഘോഷങ്ങളാണ് സൗദി ദേശീയദിനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Tags:    

Similar News