സൗദിയില്‍ മത്സ്യ ബന്ധന മേഖലയിലെ സ്വദേശിവത്കരണം ഇന്ന് മുതല്‍

ഇനി മുതല്‍ കടലിലറങ്ങുന്ന ഓരോ ബോട്ടിലും ഒരു സ്വദേശി ജോലിക്കാരനെങ്കിലും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ബോട്ടുകള്‍ക്ക് മല്‍സ്യബന്ധനം നടത്താന്‍ അനുവാദം ലഭിക്കുകയുള്ളൂ.

Update: 2018-09-29 22:14 GMT
Advertising

സൗദിയില്‍ മല്‍സ്യ ബന്ധന മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന് നാളെ മുതല്‍ തുടക്കമാകും. രാജ്യത്ത് നിന്നും മല്‍സ്യ ബന്ധനത്തിന് പോകുന്ന ഓരോ ബോട്ടുകളിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. നിയമം നടപ്പിലാക്കാത്ത ബോട്ടുകള്‍ക്ക് നാളെ മുതല്‍ കടലിലിറങ്ങാന്‍ അനുവാദം ലഭിക്കില്ല.

പരിസ്ത്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് മല്‍സ്യ ബന്ധന മേഖലയിലെ സ്വദേശവല്‍ക്കരണ നടപടികള്‍. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗയമായാണിത്. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ സൗദിയിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളില്‍ പൂര്‍ത്തിയായി.

ഇന്ന് മുതല്‍ കടലിലറങ്ങുന്ന ഓരോ ബോട്ടിലും ഒരു സ്വദേശി ജോലിക്കാരനെങ്കിലും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ബോട്ടുകള്‍ക്ക് മല്‍സ്യബന്ധനം നടത്താന്‍ അനുവാദം ലഭിക്കുകയുള്ളൂ. സ്വദേശികള്‍ക്ക് മല്‍സ്യബന്ധന മേഖലയില്‍ കൂടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അതികൃതരുടെ ലക്ഷ്യം. എന്നാല്‍ പാരമ്പര്യമായി ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന ചെറിയൊരു വിഭാഗം മാത്രമാണ് ഇപ്പോള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

പുതു തലമുറിയിലെ യുവാക്കള്‍ പലകാരണങ്ങള്‍ കൊണ്ട് ഈ രംഗത്തേക്ക് കടന്നുവരാന്‍ മടക്കുന്നുണ്ട്. മറ്റു ജോലിയെക്കാള്‍ പ്രായാസമേറിയതും അതിനനുസരിച്ചുള്ള വേതനം ലഭ്യമാകാത്തതും. ദിവസങ്ങളോളം നടുക്കടലില്‍ കഴിയേണ്ടതുമെല്ലാം യുവാക്കളെ പിന്നോട്ടടിപ്പിക്കുന്നു. ഇതോടെ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം എങ്ങിനെ നടപ്പിലാക്കുമെന്നതും ബോട്ടുടമകളെ ആശങ്കയിലാക്കേുന്നുണ്ട്.

ഈ മേഖലയില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമടങ്ങുന്ന വിദേശികളാണ് ഭൂരിഭാഗവും ജോലി ചെയ്യുന്നത്. ഇന്ത്യകാരില്‍ തമിഴ് നാട്ടില്‍ നിന്നുളളവരാണ് ഭൂരിഭാഗമെങ്കിലും മലയാളികളും തൊഴിലെടുക്കുന്നുണ്ട് ഈ മേഖലയില്‍.

Tags:    

Similar News