സൗദിയില്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നു

നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കുമുള്ള ആവശ്യങ്ങള്‍ അതത് വകുപ്പുകള്‍ തന്നെ വാങ്ങിക്കുന്ന രീതിയാണ്. 

Update: 2018-10-01 19:17 GMT
Advertising

സൗദിയില്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി സാധനങ്ങള്‍ വാങ്ങുന്നതിന് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി. 2019ലേക്കുള്ള ബജറ്റ് ഇനങ്ങളെക്കുറിച്ച് വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കുമുള്ള ആവശ്യങ്ങള്‍ അതത് വകുപ്പുകള്‍ തന്നെ വാങ്ങിക്കുന്ന രീതിയാണ്. എന്നാല്‍ സര്‍ക്കാറിന്‍െറ എല്ലാ വകുപ്പുകളിലേക്കും ആവശ്യമുള്ള വസ്തുക്കള്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്ന സംവിധാനം ഉടന്‍ നടപ്പാക്കും.

Full View

രാജ്യത്തിന്റെ ചെലവുകള്‍ നിയന്ത്രിച്ച് മെച്ചപ്പെട്ട സാമ്പത്തിക രംഗം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വാഹനം ആവശ്യമുള്ള ചില ഡിപാര്‍ട്മെന്‍റുകള്‍ റോള്‍സ് റോയ്സ് വാങ്ങിക്കുകയും സ്വര്‍ണ വര്‍ണം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ കാംരി, കൊറോള പോലുള്ള താരതമ്യേന വിലകുറഞ്ഞ ചെറു വാഹനങ്ങള്‍ കൊണ്ട് ആവശ്യം നടക്കുമെന്നും അതായിരിക്കും സര്‍ക്കാര്‍ ചെലവുകളുടെ നയമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്. രാഷ്ട്രത്തിന്‍െറ പൊതുചെലവ് നിയന്ത്രിക്കുമ്പോഴും പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News