സൗദി വനിതകള്‍ക്ക് ജോലിയുമായി ലോകോത്തര കമ്പനികള്‍

തലസ്ഥാനമായ റിയാദിലെ കിങ് ഫൈസലിയ്യ ടവറിലാണ് ലോകോത്തര കമ്പനികള്‍ ജീവനക്കാരെ തേടുന്നത്

Update: 2018-10-02 19:07 GMT
Advertising

സൗദി വനിതകള്‍ക്ക് ലോകോത്തര കമ്പനികളില്‍ ജോലി കണ്ടെത്താന്‍‌ ജോബ് ഫെയര്‍‌ തുടങ്ങി. റിയാദിലാരംഭിച്ച വിവിധ കമ്പനികളുടെ ജോബ് ഫെയറില്‍ നാല്‍പതിനായിരത്തിലേറെ പേരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം മുവ്വായിരം പേര്‍ക്ക് നിയമനം നല്‍കിയിരുന്നു കമ്പനികള്‍.

സൗദിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും യുവതികളാണ്. മിക്കവരും ശരാശരി ശമ്പളത്തില്‍ തുടരുന്നവര്‍. അവര്‍ക്ക് മികച്ച കമ്പനികളില്‍ അവസരം നല്‍കുകയാണ് ജോബ് ഫെയര്‍. തലസ്ഥാനമായ റിയാദിലെ കിങ് ഫൈസലിയ്യ ടവറിലാണ് ലോകോത്തര കമ്പനികള്‍ ജീവനക്കാരെ തേടുന്നത്. കഴിഞ്ഞ വര്‍ഷം പതിനായിരത്തിലേറെ പേര്‍ ഇവിടെ സന്ദര്‍ശിച്ചു. മുവ്വായിരത്തിലേറെ പേര്‍ക്ക് നിയമനം നല്‍കി. ഇത്തവണ റെക്കോര്‍ഡ് സന്ദര്‍ശകരാണ് എത്തിയത്. ഇന്നലെ ആരംഭിച്ച മേളയില്‍ നാല്‍പത്തി അയ്യായിരം പേര്‍ ഇതുവരെയെത്തി. നാളെ മേള സമാപിക്കും.

ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി വനിതാ ജോലിക്കാര്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നുണ്ട് ഭരണകൂടം. കുട്ടികളെ പാര്‍പ്പിക്കാന്‍ നഴ്സറി, വനിതാ ജീവനക്കാര്‍ക്ക് വാഹന സൗകര്യം എന്നിങ്ങിനെ പോകുന്നു ഇവ. ഇതാണ് യുവതികളുടെ തിരക്ക് ജോലി മേളകളില്‍ കൂടാനും കാരണം.കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച 68 ഇന പദ്ധതിയിലും ശ്രദ്ധേയമായവ വനിതാ ജോലിക്കാരെ വാര്‍ത്തെടുക്കാനുള്ള പദ്ധതികളാണ്.

Tags:    

Similar News