സൗദിയില്‍ നിലവാരമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപന ഉടമകള്‍ക്ക് പത്ത് വര്‍ഷം വരെ തടവ്

Update: 2018-10-05 02:13 GMT
Advertising

സൗദിയില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനനടത്തുന്ന സ്ഥാപന ഉടമകള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കും. 10 മില്ല്യണ്‍ റിയാല്‍ വരെ പിഴയും കുറ്റക്കാര്‍ക്ക് ഏര്‍പ്പെടുത്തി. സൗദി ഫുഡ് ആന്‍റ് ഡ്രഗ്ഗ് അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.

ഗുണനിലവാരമില്ലാത്തതും നിരോധിച്ചതും അപകടകരവുമായ ഭക്ഷണ പദാര്‍ത്ഥ വില്‍പ്പന നിയമവിരുദ്ധമാണ്. കടുത്ത ശിക്ഷാ നടപടികളാണ് ഇവരെ കാത്തിരിക്കുന്നത്. വിവിധ നിയമലംഘനങ്ങളെ തരംതിരിച്ച് അതിന് ചുമത്തേണ്ട ശിക്ഷാ നടപടികള്‍ പ്രത്യേകം പട്ടികയാക്കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം ഓരോ തവണയും ശിക്ഷ ഇരട്ടിയാകും. ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്താല്‍ അവ കടയുടമയുടെ ചിലവില്‍ തന്നെ നശിപ്പിക്കുകയും ചെയ്യും. കൂടാതെ ഇവര്‍ക്ക് 10 മില്ല്യണ്‍ സൗദി റിയാല്‍ പിഴയോ, 10 വര്‍ഷം വരെ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. അനുമതിയില്ലാതെ സാധനങ്ങള്‍ വില്‍ക്കുന്നര്‍ക്ക് 50,000 റിയാല്‍ പിഴ ചുമത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യും. നിരോധിച്ചിട്ടുള്ളതോ ഗുണനിലവാരമില്ലാത്തതോ ആയവ വില്‍പ്പന നടത്തിയാലും സമാനമാണ് ശിക്ഷ. നിരോധിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് 1 ലക്ഷം റിയാലാണ് പിഴ. വിഷാംശമടങ്ങിയതോ മനുഷ്യരുടേയോ മൃഗങ്ങളെുടേയോ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ വില്‍പനനടത്തിയാല്‍ പിഴ 2 ലക്ഷം റിയാല്‍. ഉപഭോക്താക്കളെ വഞ്ചിക്കുന്നവരില്‍ നിന്ന് 1 ലക്ഷം റിയാലാണ് പിഴയീടാക്കുക.

Full View
Tags:    

Similar News