ജിദ്ദയില്‍ ഇലക്ട്രോണിക് പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു

ജിദ്ദ മുനിസിപാലിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇലക്ട്രോണിക് പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്

Update: 2018-10-09 18:46 GMT
Advertising

ജിദ്ദയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇലക്ട്രോണിക് പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച പദ്ധതി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പദ്ധതിയുടെ അവസാന ഘട്ട ജോലിയുടെ ഉല്‍ഘാടനം ജിദ്ദ മേയര്‍ സ്വാലിഹ് ബിന്‍ അലി അല്‍ തുര്‍ക്കി നിർവ്വഹിച്ചു.

ജിദ്ദ മുനിസിപാലിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇലക്ട്രോണിക് പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 2014 സെപ്തംബര്‍ മാസം മുതല്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് പ്രവര്‍ത്തിച്ചിട്ട് തുടങ്ങിയിട്ടുണ്ട്‍. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഒന്നാം ഘട്ട പദ്ധതിയുടെ അവസാന ജോലികള്‍ക്കാണ് ഇന്ന് തുടക്കമായത്.

Full View

ജിദ്ദ നഗരത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ട്രാഫിക്ക് കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണിത്. നാലര (4.7 K.M) കിലോമീറ്റര്‍ ദൂരത്തോളം കാല്‍നടക്കാര്‍ക്കുള്ള പ്രത്യേക സൗകര്യങ്ങളും നാന്നൂറ്റി അമ്പതോളം (452) വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യഘട്ടപദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 38 സ്ട്രീറ്റുകളിലായി 55 കിലോമീറ്ററില്‍ 7500ലധികം (7558) പാര്‍ക്കിംഗ് സ്പേസും അനുബന്ധ നടപ്പാതകളും സ്ഥാപിക്കും. വിവിധ സ്ഥലങ്ങളിലായി നാനൂറോളം (388) പെയ്മെന്‍റ് ഉപകരണങ്ങളും ഇലക്ടോണിക് ഗേറ്റുകളും പ്രധാന കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടുത്തിയ 165 ഓളം ക്യാമറകളും ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് കൂടുതല്‍ പ്രദേശങ്ങളില്‍ സമാന പദ്ധതികള്‍ നടപ്പിലാക്കാനാണ് നീക്കം.

Tags:    

Similar News