റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇലക്ട്രോണിക് സേവനം പ്രാബല്യത്തിലായി

സൗദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്

Update: 2018-10-11 18:25 GMT
Advertising

സൌദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇലക്ട്രോണിക് സേവനം പ്രാബല്യത്തിലായി. സൗദി പാസ്പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തില്‍ സ്ഥാപിച്ച മെഷിന്‍റെ സഹായത്തോടെ സ്വയം നടപടികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.

ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍യഹ്യയാണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തില്‍ സ്ഥാപിച്ച മെഷിനിന്‍റെ സഹായത്തോടെ സ്വയം നടപടികള്‍ പൂര്‍ത്തീകരിക്കാം. പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ റീഡറില്‍ വെച്ച് ഉപകരണം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ യാത്ര നടപടികള്‍ ഇതിലൂടെ പൂര്‍ത്തീകരിക്കാം. തെളിവിന് പ്രിന്‍റും ലഭിക്കും. സൗദിയില്‍ നിന്ന് പുറത്തുപോകുമ്പോഴും സൗദിയിലേക്ക് തിരിച്ച് പ്രവേശിക്കുമ്പോഴും ഇ-സേവനം കിട്ടും. എമിഗ്രേഷന്‍ കൗണ്ടറില്‍ പോകാതെ സമയം ലാഭിക്കാനും ഇതു വഴി സാധിക്കും. ഇലക്ട്രോണിക് റീഡര്‍ വഴി പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉറപ്പുവരുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എമിഗ്രേഷന്‍ കൗണ്ടര്‍ വഴിയും നടപടികള്‍ പൂര്‍ത്തീകരിക്കാം. റിയാദില്‍ ആരംഭിച്ച സേവനം രാജ്യത്തെ ഇതര വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News