മക്ക - മദീന അൽ ഹറമൈൻ ട്രെയിൻ സർവീസിന് വൻ ജന സ്വീകാര്യത

വാരാന്ത്യ അവധി ദിനമായതിനാൽ ജുമുഅ നമസ്‌കാരത്തിനും മറ്റുമായി നിരവധി പേരാണ് മക്കയിലേക്കും മദീനയിലേക്കും അൽ ഹറമൈൻ ട്രെയിൻ സർവീസ് തിരഞ്ഞെടുത്തത്

Update: 2018-10-13 02:42 GMT
Advertising

സൗദിയിലാരംഭിച്ച അൽ ഹറമൈൻ ട്രെയിൻ സർവീസിന് വൻ ജന സ്വീകാര്യത. പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും നിരവധി യാത്രക്കാരാണ് ട്രെയിൻ സർവീസ് തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ മികച്ച സൗകര്യങ്ങളും സമയ ദൈർഘ്യം കുറഞ്ഞ യാത്രയുമാണ് സർവീസിന്റെ പ്രത്യേകതകൾ.

വാരാന്ത്യ അവധി ദിനമായതിനാൽ ജുമുഅ നമസ്‌കാരത്തിനും മറ്റുമായി നിരവധി പേരാണ് മക്കയിലേക്കും മദീനയിലേക്കും അൽ ഹറമൈൻ ട്രെയിൻ സർവീസ് തിരഞ്ഞെടുത്തത്. മദീനയിൽ നിന്നുള്ള ട്രെയിനുകളിൽ അധികം പേരും ഉംറ തീർത്ഥാടകരാണ്. യാത്രാ സമയം കുറയുന്നുവെന്നത് മാത്രമല്ല ട്രെയിൻ സർവീസിന്റെ പ്രത്യേകത. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് ട്രെയിനിനകത്തും സ്റ്റേഷനുകളിലും ഒരുക്കിയിരിക്കുന്നത്.

Full View

യാത്രക്കാരെ സ്വീകരിക്കുന്നതിലും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിലും റെയിൽവേ ഉദ്യോഗസ്ഥരും മികച്ച സേവനങ്ങളാണ് നൽകുന്നത്.

ട്രെയിനിനകത്തു പ്രവർത്തിക്കുന്ന ലഘു ഭക്ഷണശാല ദീർഘദൂര യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്നു. മക്ക സ്റ്റേഷനിലെത്തുന്ന തീർഥാടർക്കും മറ്റും മസ്ജിദുൽഹറാമിലേക്കും തിരിച്ചും ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. സർവീസിനെക്കുറിച്ച അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ടു സ്റ്റേഷനുകളിൽ ഒരുക്കിയ വലിയ ക്യാൻവാസിൽ സൗദി ഭരണാധികൾക്കുള്ള അഭിനന്ദനപ്രവാഹമാണ് രേഖപ്പെടുത്തപ്പെട്ടവയിലധികവും.

Tags:    

Similar News