വരും വര്‍ഷങ്ങളില്‍ സൗദി അറേബ്യ വലിയ വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോര്‍ട്ട്

രാജ്യത്ത് രണ്ട് ശതമാനത്തിലേറെ വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍

Update: 2018-10-13 02:44 GMT
Advertising

2018, 2019 വര്‍ഷങ്ങളില്‍ സൗദി അറേബ്യ വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോര്‍ട്ട്. ലോക ബാങ്ക് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്ത് രണ്ട് ശതമാനത്തിലേറെ വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍

ഇന്തോനേഷ്യയിലെ ബാലിയില്‍ ഐ.എം.എഫ് ലോക ബാങ്ക് വാര്‍ഷിക സമ്മേളനം ആരംഭിച്ചു. ഇതിന് മുന്നോടിയായാണ് അന്തരാഷ്ട്ര നാണയ നിധി ഏറ്റവും പതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Full View

ഇതു പ്രകാരം സൌദി 2.4 ശതമാനം വരെ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നത്. ആഗോള തലത്തില്‍ ലോക രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്ക് താഴോട്ട് പോകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് മിക്ക വികസ്വര രാജ്യങ്ങളുടേയും വളര്‍ച്ചയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ സൗദി അറേബ്യ ഈ വര്‍ഷം 2.2 ശതമാനം വളര്‍ച്ച നേടും. അടുത്ത വര്‍ഷം 2.4 ശതമാനവും. വിഷന്‍ 2030ന് അനുസൃതമായി സൗദി അറേബ്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ശക്തമാണ്. ഇത് ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണ് ഐ.എം.എഫ് റിപ്പോര്‍ട്ടെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്ആന്‍ അഭിപ്രായപ്പെട്ടു. എണ്ണ ഉല്‍പാദന വര്‍ധനവും ഇതര വളര്‍ച്ചയുമാണ് ഇതിന് സഹായിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News