പുതിയ സൗദിക്കായി കരാറുകള്‍; വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
അറുപത് ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ആഗോള നിക്ഷേപ സംഗമത്തില്‍ ഒപ്പു വെച്ചത്. ആരോഗ്യ മേഖലയിലും പാര്‍പ്പിട മേഖലയിലുമായി ഇന്ന് പുതിയ കരാറുകള്‍ ഒപ്പു വെച്ചു. പുതിയ കരാറുകള്‍ കാല്‍ ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കും.
പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളിൽ 5,000 കോടിയിലേറെ ഡോളറിന്റെ കരാറുകൾ ഊർജ, ധനമന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ഇതിന് പുറമെയാണ് ആരോഗ്യ-പാര്‍പ്പിട മേഖലയിലെ വികസന പദ്ധതികള്‍. ആറ് മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അഞ്ച് വര്‍ഷത്തിനകം സൗദിയിലെ ആരോഗ്യ മേഖലയിലുണ്ടാവുക. സ്വകാര്യ നിക്ഷേപമാണ് എല്ലാം. എന്‍എംസി, ഹസാന എന്നീ കമ്പനികളുടേതാണ് നിക്ഷേപം. പതിനായിരം ജോലികളാണ് ഇതു വഴി സൃഷ്ടിക്കുക. ആദ്യ ഘട്ടത്തില്‍ മുന്നൂറ് ബെഡുകളുള്ള ആശുപത്രിക്കാണ് കരാര്‍.
4.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പാര്‍പ്പിട മേഖലയില്‍ ഉണ്ടാവുക. യുഎസ്, ചൈന കമ്പനികളാണ് ഈ മേഖലയില്‍ നിക്ഷേപമിറക്കുക. പതിനയ്യായായിരം ജോലികള്‍ ഇതു വഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തിനകമാണ് ഇത്രയും ജോലി സാധ്യതകള്‍. 3400 കോടി ഡോളറിന്റെ സംയുക്ത പദ്ധതികൾക്കുള്ള ധാരണാ പത്രങ്ങളാണ് സൗദി അറാംകൊ ഒപ്പുവെച്ചിരുന്നു. ആഗോള നിക്ഷേപ സമ്മേളനം അവസാനിക്കുമ്പോള്ഡ കരാറുകള്‍ വഴി മാത്രം സൃഷ്ടിക്കപ്പെടുക കാല്‍ ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ്.