സൗദിവത്കരണം രണ്ടാം ഘട്ടത്തിലേക്ക്; സൗദികള്‍ കൂടുതല്‍ മേഖലകളിലേക്ക്

കൂടുതല്‍ മലയാളികളെ ബാധിക്കും

Update: 2018-10-29 02:42 GMT
Advertising

പന്ത്രണ്ട് മേഖലകളിലെ സൗദിവത്കരണത്തിന്‍റെ രണ്ടാം ഘട്ടം അടുത്തമാസം ആരംഭിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക്ക് ഉപകരണങ്ങള്‍ തുടങ്ങിയ ഷോപ്പുകളാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. നവംബര്‍ ഒമ്പത് മുതല്‍ സ്വദേശിവത്കരണം സംബന്ധിച്ചുള്ള പരിശോധനക്ക് തുടക്കമാകും.

12 മേഖലകളിലേക്കുള്ള സ്വദേശിവത്കരണ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി തുടങ്ങിയത് സെപ്തംബര്‍ 11നാണ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഫര്‍ണ്ണിച്ചര്‍, പാത്രകടങ്ങള്‍ തുടങ്ങിയ നാല് മേഖലകളായിരുന്നു ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.

രണ്ടാം ഘട്ടം അടുത്ത മാസം 9 ന് അഥവാ റബീഉല്‍ അവ്വല്‍ 1ന് ആരംഭിക്കും. വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക്ക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ കടകളാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യം. മലയാളികളടക്കം നിരവധി വിദേശികളെ ദോഷകരമായി ബാധിക്കും തീരുമാനം. പദ്ധതിയുടെ മൂന്നാം ഘട്ടം ജനുവരിയിലാണ് നടപ്പിലാക്കുക.

Full View

മെഡിക്കല്‍ ഉപകരണങ്ങള്‍, ബേക്കറികള്‍, വാഹനങ്ങളുടെ സ്പെയര്‍ പാട്സുകള്‍, കാര്‍പ്പെറ്റ്, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവയുടെ ഷോപ്പുകളാണ് മൂന്നാം ഘട്ടത്തില്‍.

Tags:    

Similar News