സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴക്കെടുതി; മരണം പതിനാലായി

മലയോര മേഖലയില്‍ മഴ തിമര്‍ത്ത് പെയ്തു. കുത്തിയൊലിച്ചെത്തിയ മലവെളളപ്പാച്ചിലില്‍ മക്കയടക്കം നിരവധി മേഖലയില്‍ ജനങ്ങള്‍ ഒറ്റപ്പെട്ടു.

Update: 2018-10-30 18:40 GMT
Advertising

സൌദിയുടെ വിവിധ പ്രവിശ്യകളിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട മൂന്നൂറ് പേരെ രക്ഷപ്പെടുത്തി. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശേഷം കാലാവസ്ഥ തണുപ്പ് കാലത്തിന് വഴിമാറും.

കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍‌ അതിശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലയില്‍ മഴ തിമര്‍ത്ത് പെയ്തു. കുത്തിയൊലിച്ചെത്തിയ മലവെളളപ്പാച്ചിലില്‍ മക്കയടക്കം നിരവധി മേഖലയില്‍ ജനങ്ങള്‍ ഒറ്റപ്പെട്ടു.

സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് മരിച്ചവരുടേയും രക്ഷപ്പെടുത്തിയവരുടേയും കണക്ക് പുറത്ത് വിട്ടത്. മക്കയില്‍ നാലു പേര്‍ മരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട 115 പേരെ രക്ഷപ്പെടുത്തി. അല്‍ബാഹയില്‍ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പേരാണ് മഴക്കെടുതിയെ തുടര്‍ന്നുള്ള അപകടത്തില്‍ മരിച്ചത്. റിയാദ്, തബൂക്ക്, അസീര്‍, ഹാഇല്‍ എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി. മലവെള്ളപ്പാച്ചില്‍ റിയാദിലെ താഴ്‌വരകളില്‍ നിന്നും 37 പേര രക്ഷപ്പെടുത്തി. ശര്‍ഖിയയ്യില്‍ 64 പേരെയും തബൂക്കില്‍ 25 പേരയം അല്‍ബാഹയില്‍ 25 പേരെയും രക്ഷപ്പെടുത്തി. ഭൂരിഭാഗം പേരും മലവെള്ളപ്പാച്ചില്‍ വാഹങ്ങള്‍ കുടുങ്ങിയതാണ്. ഇന്നും നാളെയും രാത്രിയില്‍ മഴ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമാകും. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ തണുപ്പു കാലത്തിലേക്ക് രാജ്യം പ്രവേശിക്കും.

Tags:    

Similar News