സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിന്

തെറ്റ് പറ്റിയില്ലെന്ന് ഉറപ്പുള്ളവർക്ക് പിഴക്കെതിരെ വിയോജിപ്പ് ഓണ്‍ലൈന്‍ വഴി അറിയിക്കാം

Update: 2018-11-03 00:52 GMT
Advertising

സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിന് ഉന്നതസഭക്ക് സമര്‍പ്പിച്ചു. തെറ്റ് പറ്റിയില്ലെന്ന് ഉറപ്പുള്ളവർക്ക് പിഴക്കെതിരെ വിയോജിപ്പ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും. ട്രാഫിക് മേധാവിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Full View

ട്രാഫിക് നിയമലംഘനത്തെക്കുറിച്ച് വിയോജിപ്പ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമിയാണ് വ്യക്തമാക്കിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പരിഷ്കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിന് ഉന്നതസഭക്ക് സമര്‍പ്പിച്ചിരിക്കയാണ്. അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അല്‍ബസ്സാമി കൂട്ടിച്ചേര്‍ത്തു.

ട്രാഫിക് നിയമ പരിഷ്കരണവുമായി മുഖ്യമായ 25 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് ഗതാഗത സൗകര്യം ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തബോധമുള്ളവരായിരിക്കണമെന്നും ഗതാഗത സൗകര്യങ്ങളും നിയമങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും അല്‍ബസ്സാമി പറഞ്ഞു.

നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഏര്‍പ്പെടുത്തിയത് രാജ്യത്ത് അപകടങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ചെറിയ അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹന ഉടമകള്‍ക്ക് തന്നെ തെറ്റുകാരെ നിര്‍ണിക്കുന്ന തെളിവുകള്‍ രേഖപ്പെടുത്തി വാഹനം നിരത്തില്‍ നിന്ന് മാറ്റിയിടാവുന്നതാണ്. മുമ്പ് നിസാര അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും റോഡ് ഗതാഗതം തടസ്സപ്പെടുന്ന പ്രവണത ഉണ്ടായിരുന്നു. ഇതിന് ഇതോടെ അറുതി വരുമെന്നും ട്രാഫിക് മേധാവി പറഞ്ഞു.

Tags:    

Similar News