ഹൂതികള്‍ക്കെതിരെ സെെനിക നീക്കം ശക്തമാക്കി സൗദി

യമന്‍ കര സൈന്യത്തെ സഹായിക്കാന്‍ വ്യോമാക്രമണം തുടരുകയാണ് സൗദി സഖ്യ സേന. ഹുദൈദ തുറമുഖം തിരിച്ചു പിടിച്ചാല്‍ ഹൂതികളെ തറ പറ്റിക്കാന്‍ സൈന്യത്തിനാകും.

Update: 2018-11-07 02:00 GMT
Advertising

യമനില്‍ ഹൂതികള്‍ക്ക് നേരെ നടന്ന സൈനിക നടപടിയില്‍ 50 വിമതര്‍ കൊല്ലപ്പെട്ടു. സൗദി സഖ്യസേനാ സഹായത്തോടെ യമനിലെ ഹുദൈദ തുറമുഖത്തിന് അടുത്ത് സൈന്യമെത്തി. ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.

പൊടി പാറുന്ന ഏറ്റുമുട്ടലാണ് ഹുദൈദക്ക് അരികില്‍. യമനിലെ സുപ്രധാന തുറമുഖം പിടിച്ചെടുക്കലാണ് ലക്ഷ്യം. അവസാന വിവരം പ്രകാരം ഹുദൈദക്ക് നാലു കി.മീ അകലെയാണ് യമന്‍ സൈന്യം. സര്‍വ സജ്ജമായ സൈന്യത്തിന് പിന്തുണയോടെ സൗദി സഖ്യസേനയുമുണ്ട്. ആയിരക്കണക്കിന് സൈനികരും വിമതരും മുഖാമുഖമായാണ് ഇവിടെ.

ഇന്നലെയും ഇന്നുമായി നടന്ന ഏറ്റുമുട്ടലില്‍ മരിച്ച ഹൂതി വിമരുടെ എണ്ണം അന്‍പത് കവിഞ്ഞു. യമന്‍ കര സൈന്യത്തെ സഹായിക്കാന്‍ വ്യോമാക്രമണം തുടരുകയാണ് സൗദി സഖ്യ സേന. ഹുദൈദ തുറമുഖം തിരിച്ചു പിടിച്ചാല്‍ ഹൂതികളെ തറ പറ്റിക്കാന്‍ സൈന്യത്തിനാകും.

നേരത്തെ നടത്തിയ ശഷ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സര്‍വസജ്ജമായ നീക്കം. ഇതോടെ വന്‍ ആള്‍നാശ പ്രവചനമുണ്ട്. ഇത് മുന്‍ കണ്ട് പലായനം ശക്തമാണ്.

Full View
Tags:    

Similar News