സൗദി രണ്ടാം ഘട്ട സ്വദേശിവത്കണത്തിന് വെള്ളയാഴ്ച്ച തുടക്കമാവും
ഇലക്ട്രിക്കല്‍, വാച്ച്, എണ്ണ മേഖലകളിലാണ് സ്വദേശിവത്കരണം വരുന്നത്. എഴുപത് ശതമാനം സ്വദേശികള്‍ കടകളിലുണ്ടാകണമെന്നതാണ് വ്യവസ്ഥ.
Update: 2018-11-08 02:17 GMT
വ്യാപാര മേഖലയിലെ സൗദിവത്കരണത്തിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്ച മുതല്‍ തുടക്കമാകും. ഇലക്ട്രിക്കല്‍, വാച്ച്, എണ്ണ മേഖലകളിലാണ് സ്വദേശിവത്കരണം വരുന്നത്. എഴുപത് ശതമാനം സ്വദേശികള്‍ കടകളിലുണ്ടാകണമെന്നതാണ് വ്യവസ്ഥ.
12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്. സെപ്തംബറില്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹന വില്‍പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു.
2016ൽ മൊബൈൽ ഷോപുകൾ സ്വദേശിവത്കരിച്ചപ്പോൾ പല വിദേശികളും ഇലക്ട്രോണിക് കടകളാക്കിയാണ് പിടിച്ചു നിന്നത്. മറ്റന്നാള്‍ മുതല്‍ തന്നെ പരിശോധനയും സജീവമാകും. ഇതിനാല്‍ ഇവര്‍ പിടിച്ചു നില്‍ക്കാനുള്ള പുതിയ മാര്‍ഗം തേടുകയാണ്.