സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലേക്കും സ്വദേശിവത്കരണം ഊർജ്ജിതമാകുന്നു
‘മുൻഷആത്’ എന്ന പേരിലുള്ള ജനറൽ അതോറിറ്റി ഫോർ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസിസ് ആണ് നീക്കത്തിന് തുടക്കം കുറിച്ചത്
സൗദിയിൽ നടന്നു വരുന്ന ഊർജിത സൌദിവത്കരണത്തിന്റെ ഭാഗമായി ബഖാലകളിലേക്കും സ്വദേശിവത്കരണം വരുന്നു. ചില്ലറ വ്യാപാര കടകളില്‍ ഭൂരിഭാഗവും നിലവില്‍ നടത്തുന്നത് വിദേശികളാണ്. അടച്ചിട്ട ചെറുകടകള്‍ നടത്താനും സ്വദേശികള്‍ക്ക് അനുമതി നല്‍കും
ചില്ലറ വിൽപന കടകള്‍ അഥവാ ബഖാലകളിലേക്കെത്തുകയാണ് സൌദി സ്വദേശിവത്ക്കരണം. 'മുൻഷആത്' എന്ന പേരിലുള്ള ജനറൽ അതോറിറ്റി ഫോർ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസിസ് ആണ് നീക്കത്തിന് തുടക്കം കുറിച്ചത്. സ്വദേശികളായ പുരുഷ, വനിത തൊഴിലന്വേഷകർക്ക് ഈ രംഗത്തു അവസരം നൽകുമെന്ന് 'മുൻഷആത്' മേധാവി അഫ്‌നാൻ അൽ ബാബതീൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 500 ബഖാലകൾ സ്വേദേശിവത്കരിക്കാനാണ് പദ്ധതി. സ്വേദേശികൾ ഏറ്റെടുത്തു നടത്താൻ തയാറുള്ള ബഖാലകൾ അവർക്ക് ഏൽപിച്ച് കൊടുക്കും. ഒപ്പം സ്വേദേശിവത്ക്കരണം ആരംഭിച്ച ശേഷം നിരവധി കടകള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. ഇങ്ങിനെ അടഞ്ഞു കിടക്കുന്ന കടകൾ ചെറുകിട സംരംഭങ്ങളിൽ മുതൽ മുടക്കാൻ സന്നദ്ധതയുള്ള സ്വേദേശികൾക്ക് ഏൽപിച്ചു കൊടുക്കുമെന്നും അൽ ബാബതീൻ പറഞ്ഞു.