സൗദിയിൽ സ്വദേശിവത്കരണം എെ.ടി നിയമം, അക്കൗണ്ടിങ് എന്നീ മേഘലകളിലേക്കും വ്യാപിപ്പിക്കും

തൊഴിലന്വേഷകരില്‍ 92 ശതമാനം പേരും ബിരുദധാരികളാണ്. അവര്‍ക്ക് അവസരമൊരുക്കൽ അനിവാര്യമാണെന്നും മന്ത്രാലയ പ്രതിനിധികൾ അറിയിച്ചു

Update: 2018-11-09 02:22 GMT
Advertising

സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം അക്കൗണ്ടിങ്, ഐ.ടി. നിയമം തുടങ്ങിയ മേഖലയില്‍ നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലന്വേഷകരില്‍ 92 ശതമാനം പേരും ബിരുദധാരികളാണ്. അവര്‍ക്ക് അവസരമൊരുക്കൽ അനിവാര്യമാണെന്നും മന്ത്രാലയ പ്രതിനിധികൾ അറിയിച്ചു.

Full View

തൊഴില്‍ മന്ത്രാലയത്തിലെ വനിത സ്വദേശിവത്കരണ പ്രോഗ്രാം മേധാവി നൂറ ബിന്‍ത് അബ്ദുല്ലയാണ് പുതിയ പദ്ധതി വിശദീകരിച്ചത്. സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ടെങ്കിലും സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരാഹരമായിട്ടില്ല. സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും വില്‍ക്കുന്ന കടയിലെ വനിതവത്കരണവും വില്‍പന മേഖിയിലെ 12 തൊഴിലുകള്‍ സ്വദേശിവത്കരിച്ചതും മന്ത്രാലയം സ്വീകരിച്ച നടപടികളായിരുന്നു. എന്നാല്‍ രാജ്യത്തെ സ്ത്രകളില്‍ തൊഴില്‍ രഹിതരുടെ അനുപാതം വളരെ കൂടുതലാണ്. തൊഴിലന്വേഷകരില്‍ 92 ശതമാനം പേരും ബിരുദധാരികളാണെന്നും നൂറ ബിന്‍ത് അബ്ദുല്ല പറഞ്ഞു. സൗദി വിഷന്‍ 2030 സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറന്നുകൊടുക്കാനുള്ള പദ്ധതികള്‍ ആവിശ്കരിച്ചിട്ടുണ്ടെന്നും നൂറ പറഞ്ഞു.

Tags:    

Similar News