ഖശോഗി വധക്കേസില്‍ സൗദി കസ്റ്റഡിയിലെടുത്ത പതിനേഴ് പേരുടെ സാമ്പത്തിക ഇടപാടുകള്‍ അമേരിക്ക മരവിപ്പിച്ചു

തുര്‍ക്കിയിലെ സൌദി കോണ്‍സുല്‍ ജനറലിന്‍റെ യു.എസ് അക്കൌണ്ടുകളും ഇവയില്‍ പെടും

Update: 2018-11-16 17:32 GMT
Advertising

ഖശോഗി വധക്കേസില്‍ സൌദി കസ്റ്റഡിയിലെടുത്ത പതിനേഴ് പേരുടെ സാമ്പത്തിക ഇടപാടുകള്‍ അമേരിക്ക മരവിപ്പിച്ചു. തുര്‍ക്കിയിലെ സൌദി കോണ്‍സുല്‍ ജനറലിന്‍റെ യു.എസ് അക്കൌണ്ടുകളും ഇവയില്‍ പെടും. ഖശോഗി വിഷയത്തില്‍ നടപടി വേണമെന്ന സെനറ്റര്‍മാരുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് നീക്കം.

ഖശോഗിയുടെ കൊലപതാകത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായത് 21 പേരാണ്. ഇതില്‍ ആദ്യം കസ്റ്റഡിയിലായ 17 പേര്‍ക്കെതിരെയാണ് അമേരിക്കയുടെ നടപടി. ഇവര്‍ക്ക് അമേരിക്കയില്‍ ഇനി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. അമേരിക്കയില്‍ സ്വത്തുള്ളവരുടേത് മരവിപ്പിക്കുകയും ചെയ്തു.

സൌദി കിരീടാവകാശിയുടെ മുന്‍ ഉപദേഷ്ടാവ് സഊദ് അല്‍ കഹ്താനി, കഹ്താനിയുടെ സുഹൃത്ത് മഹര്‍ മുത്റബ്, സൌദി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതൈബി എന്നിവരുടെ എല്ലാ ഇടപാടുകളും ഇനി മുതല്‍ റദ്ദാകും.

എന്നാല്‍ സംഭവത്തില്‍ സൌദി സര്‍വീസില്‍ നിന്നും പുറത്താക്കിയ രഹസ്യാന്വേഷണ വിഭാഗത്തിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിലക്കില്ല. 2011 സെപ്തംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ 19 സൌദി പൌരന്മാര്‍ക്കാണ് ഇതിന് മുമ്പ് യു.എസ് ഉപരോധമുണ്ടായത്.

Tags:    

Similar News